പെരിങ്ങള്ളൂർ ഗിൽഗാൽ ഏജി കൺവൻഷൻ ഡിസം.24 മുതൽ
ആയൂർ: പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വർഗീയ ധ്വനി-2025 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ 24 ബുധൻ മുതൽ 27 ശനി വരെ ആയൂർ പെരിങ്ങള്ളൂർ ഐസ് ഫാക്ടറി എതിർവശം ഏജി സഭാങ്കണത്തിൽ നടക്കും. ദിവസവും വൈകിട്ട് 6 മണി മുതൽ 9:30 വരെയാണ് സമയം.
റവ. ജോർജ്ജ് ജോസഫ് (അഞ്ചൽ സെക്ഷൻ സെക്രട്ടറി) ഉൽഘാടനം ചെയ്യും. റവ പിജി ദാനീയേൽ (ഏജി അഞ്ചൽ സെക്ഷൻ പ്രെസ്ബിറ്റർ), ശ്രീലേഖ മാവേലിക്കര , പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ബാലചന്ദ്രൻ പനവേലി, പാസ്റ്റർ ടാർസൻ വടകോട്എന്നിവർ പ്രസംഗിക്കും.
സത്ഗമയ സിംങ്ങേഴ്സ് കൊട്ടാരക്കര ആരാധനാ നയിക്കും. വിവരങ്ങൾക്ക്: +91 9446 105887
+918281981395
+919074436552

