വെളിപ്പാട് പുസ്തകം മനപാഠം ചൊല്ലി ശ്രദ്ധേയനായി ഫിലോസ്

വെളിപ്പാട് പുസ്തകം മനപാഠം ചൊല്ലി ശ്രദ്ധേയനായി ഫിലോസ്
ഫിലോസിനെ ആദരിക്കുന്നു

വെളിപ്പാട് പുസ്തകം മനപാഠം ചൊല്ലി ശ്രദ്ധേയനായി ഫിലോസ്

ഡെന്നി പുലിക്കോട്ടിൽ

വാക്യങ്ങൾ എത്രവേണമെങ്കിലും മനപാഠമായി ചൊല്ലാൻ 26 കാരനായ ഫിലോസിന് ഈസിയാണ്. വെളിപ്പാട് പുസ്തകം 22 അധ്യായങ്ങൾ 35 മിനിറ്റു കൊണ്ട് മന:പാഠമായി ചൊല്ലി ആത്മീക രംഗത്ത് ചരിത്രം തിരുത്തുകയാണ് ഈ യുവാവ്.

ഒട്ടനവധി സങ്കീർത്തനങ്ങൾ മനപാഠമാക്കിയിട്ടുള്ള ഫിലോസിന് ഇത് അനായാസേന പറയാൻ കഴിഞ്ഞതും ഏറെ ശ്രദ്ധേയമായി.
പഴഞ്ഞിയിൽ സദ്വാർത്താ മഹോത്സവത്തോടനുബന്ധിച്ച് നടന്ന യുവജന വിദ്യാർഥി സംഗമത്തിലാണ് ഏതാനും മിനിറ്റുകൾ കൊണ്ട്
ചൊല്ലി ജനശ്രദ്ധ നേടിയത്. 
വെള്ളം പോലും കുടിക്കാൻ സമയമെടുക്കാതെയാണ്
ഒരേ രീതിയിൽ ചൊല്ലി തീർത്തത്.
നാല് വർഷം മുൻപ് 119ാം സങ്കീർത്തനം മനപാഠമായി ചൊല്ലി
ഫിലോസ് ആത്മീക ലോകത്ത് ശ്രദ്ധേയനായിരുന്നു. 

2022 നടന്ന സദ്വാർത്താ മഹോത്സവ യുവജന വിദ്യാർഥി സംഗമ വേദിയിലാണ് 119ാം സങ്കീർത്തനം മനപാഠമായി പ്രസ്താവിച്ചത്. പിന്നീട് പല വേദികളിലും അവസരം ലഭിച്ചു.
പഴഞ്ഞിയിൽ വെച്ച് 10 മിനിറ്റിനുള്ളിൽ 176 വാക്യങ്ങൾ നന്നായി പറഞ്ഞതോടെ  
വെളിപ്പാട് പുസ്തകം പഠിക്കാൻ 
ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി.വി ചുമ്മാർ ആവശ്യ
പ്പെടുകയായിരുന്നുവെന്ന്
ഫിലോസ് വ്യക്തമാക്കുന്നു.
മറ്റു പലരുടേയും പ്രോത്സാഹനവും ഇതിന് പുറകിൽ ഉണ്ടായതോടെ പഠിക്കാൻ തന്നെ തീരുമാനിച്ചു.
ആദ്യമായി 119ാം സങ്കീർത്തനം മനപാഠം മായി പറഞ്ഞതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ നേരിട്ട
അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ
ഒന്നര മാസത്തെ പരിശ്രമഫലമായാണ് 
വെളിപ്പാട് പുസ്തകത്തിലെ 22 അധ്യായങ്ങളും മനപാഠമാക്കിയത്.
കാണാതെ പറയാൻ കഴിയുമോയെന്ന ആശങ്ക ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും
പിന്നീട് അതിന് ദൈവ സഹായിച്ചുവെന്നും യുവാവ് പറയുന്നു.
വെളിപ്പാട് പുസ്തകം
വായിക്കുന്നതിനും ഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് ഉള്ളതാണെന്ന പൊതു  അഭിപ്രായത്തെ ഇപ്പോൾ
തിരുത്തുകയാണ് ഫിലോസ്.
ചെറിയ പ്രായം മുതൽ മാതാവ് ലിസി വാക്യം പഠിപ്പിക്കുക പതിവായിരുന്നു. ഇതോടെ വാക്യങ്ങൾ മാത്രമല്ല
അധ്യായങ്ങൾ പോലും മനപാഠമാക്കുന്നത് ഫിലോസിന്
ഹരമായി. ഇതോടെ സങ്കീർത്തനങ്ങൾ 23, 34, 39, 41, 55, 91 , 103, 121,122 , 139 തുടങ്ങി 25 ലധികം സങ്കീർത്തനങ്ങൾ ഏതു സമയവും ചൊല്ലാൻ ഈ യുവാവ് റെഡി യാണ്. ഓരോ അധ്യായങ്ങൾ പലയാവർത്തി വായിച്ച് കാണാതെ പറയാൻ ശ്രമിച്ചാണ് 22 അധ്യായങ്ങളും പൂർണ്ണമായും ഹൃദ്യസ്ഥമാക്കിയത്.
മാതാപിതാക്കളുടെ പ്രോത്സാഹനവും പരിശീലനവും പ്രാർത്ഥനയുമാണ് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നതെന്നും
ഈ യുവാവ് പറയുന്നു. 

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാംഗമായ ഫിലോസ്, പഴഞ്ഞി ചീരൻ വീട്ടിൽ ബെന്നി - ലിസി ദമ്പതികളുടെ മകനാണ്.
ജോലിയോടുള്ള ബന്ധത്തിൽ മലപ്പുറം കൊണ്ടോട്ടിയിൽ കഴിയുന്ന ഇവർ ഇപ്പോൾ തേഞ്ഞിപ്പാലം ഐപിസിയിലെ സജീവാംഗങ്ങളാണ്. മലപ്പുറം മേഖല പി. വൈ പി എ യിലും സെൻ്റർ തലത്തിൽ താലന്തു പരിശോധനകളിലും സുവിശേഷ പ്രവർത്തനങ്ങളിലും സജീവമാണ്. പിതാവ് ബെന്നി തേഞ്ഞിപ്പാലം ഐപിസി സഭാ ട്രഷറും ആണ്.
 
കല്യാൺ ജ്വല്ലറി ചെന്നൈ ബ്രാഞ്ച്
സെയിൽസ്മാനായ ഫിലോസ് 
ഇനിയുള്ള കാലയളവിൽ ബൈബിളിലെ മറ്റു ലേഖനങ്ങൾ പൂർണമായും മനപാഠമാക്കാനുള്ള പരിശ്രമത്തിലാണ്.