ചാക്കോ കെ. തോമസിനെ അനുമോദിച്ചു

ചാക്കോ കെ. തോമസിനെ അനുമോദിച്ചു
അനുമോദനം ഗുഡ്ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റർ ചാക്കോ കെ. തോമസ്, എഡിറ്റർ ഇൻചാർജ് ടി.എം. മാത്യുവിൽ നിന്നും സ്വീകരിക്കുന്നു. ജെസ്സി ബിജു, ജെസ്സി ഷാജൻ, സജി മത്തായി കാതേട്ട്, കെ.സി. ചാക്കോ, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവർ സമീപം

കോട്ടയം: 2024 ലെ മികച്ച ഗുഡ്ന്യൂസ് പ്രവർത്തകനായി ഗുഡ്ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റർ ചാക്കോ കെ. തോമസ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഗുഡ്ന്യൂസ് അദ്ദേഹത്തെ അനുമോദിച്ചു.

മുൻ വർഷങ്ങളിൽ ചാക്കോ കെ. തോമസ് ഗുഡ്ന്യൂസ് പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തവയാണെന്ന് എഡിറ്റർ ഇൻ - ചാർജ് ടി.എം. മാത്യു പറഞ്ഞു.

Advertisement