റിവൈവ് & റീച്ച് നവം. 17 മുതൽ : യു.കെ നോർവിച്ച്, ന്യൂമാർക്കറ്റ് നഗരങ്ങളിൽ ഡോ.കെ. മുരളീധർ പ്രസംഗിക്കും
ലണ്ടൻ: സയൺ പെന്തക്കോസ്ത് ചർച്ച്, നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ 'റിവൈവ് ആൻഡ് റീച്ച്' എന്ന പേരിൽ പ്രത്യേക ഉണർവ്വ് യോഗങ്ങൾ സംഘടിപ്പിക്കും..
പ്രമുഖ ക്രൈസ്തവ പ്രഭാഷകനും, ഐ.സി.പി.എഫ്. പ്രസിഡന്റും, ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ(Cardiologist) മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ചർച്ചകളുടെ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ന്യൂമാർക്കറ്റിൽ നവംബർ 17 ചൊവ്വാഴ്ച്ച വൈകിട്ട് 7:30 മുതൽ 9:30 വരെയും, നോർവിച്ചിൽ നവംബർ 18 ബുധനാഴ്ച്ച വൈകിട്ട് 7:30 മുതൽ 9:30 വരെ ആന്റിംഗ്ഹാം ഗോസ്പൽ ഹാളിലും (നോർവിച്ച്, NR7 9TA ) നടക്കും.
ട്രൈബൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബേബി മാത്യുവും പങ്കെടുക്കും. പാസ്റ്റർ ബ്ലസ്സൻ നൈനാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും..
വിവരങ്ങൾക്ക് ഫോൺ:+44 7859 245180
വാർത്ത: സോൾവിൻ ജോബ് ബ്രൈറ്റൺ



