ശാരോൻ ഫെലോഷിപ്പ് കൊട്ടാരക്കര റീജിയൻ: കൺവൻഷനു തുടക്കമായി

ശാരോൻ ഫെലോഷിപ്പ് കൊട്ടാരക്കര റീജിയൻ: കൺവൻഷനു തുടക്കമായി

കൊട്ടാരക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ സമ്മേളനം സഭയുടെ ദേശീയ പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സഭാവൈസ് പ്രസിഡൻറ് റവ. ഫിന്നിജേക്കബ് അദ്ധ്യക്ഷനായിരുന്നുന്നു. സഭയുടെ റീജിയൻ അല്മായ പ്രതിനിധി ഉണ്ണൂണ്ണി അലക്സാണ്ടർ സ്വാഗത പ്രസംഗം നിർവഹിച്ചു. പാസ്റ്റർ സാം തോമസ്, പാസ്റ്റർ കുഞ്ഞപ്പി, പാസ്റ്റർ ഡി. ഫിലിപ്പ് എന്നിവർ സംസാരിച്ചു. ശാരോൻ റീജിയൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്ത്വം നൽകി. ഞായറാഴ്ച വരെ തുടരുന്ന സമ്മേളനം സംയുക്ത ആരാധനയോടു കൂടി സമാപിക്കും. മേഖലയിലെ 27 പ്രാദേശിക സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമാജം, സണ്ടേസ്കൂൾ,യുവജന സംഘടന എന്നിവയുടെ വാർഷിക സമ്മേളനവും അമ്പലപ്പുറം ശാരോൻ ചർച്ചിൻറെ സുവർണ ജൂബിലി ആചരണത്തിൻറെ സമാപനവും നടക്കും .അമ്പലപ്പുറം ശാരോൻ ഗ്രൗണ്ടിൽ വച്ചു നടക്കുന്ന സമ്മേളനത്തിൻറെ ക്രമീകരണങ്ങൾക്ക് പാസ്റ്റർ ഡന്നി ജോർജ്ജ്, ജോജോ ജേക്കബ് , കെ. തങ്കച്ചൻ, പാസ്റ്റേഴ്സ് ജേക്കബ് ജോർജ്ജ്, ബിനോ യോഹന്നാൻ, യോഹന്നാൻ കുട്ടി ഇവാ. എബി ബേബി എന്നിവർ നേതൃത്വം നല്കി.