പാസ്റ്റർ ഇ.ജെ.ജോൺസൺ ഓവർസിയർ, പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി ; കർണാടക ചർച്ച് ഓഫ് ഗോഡിനു പുതിയ നേതൃത്വം
ചാക്കോ കെ.തോമസ് ,ബാംഗ്ലൂർ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ 100 % പിന്തുണയോടെ എതിരില്ലാതെ സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൺ , സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജോസഫ് ജോൺ , ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ് എന്നിവരെയും 6 കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
കൗൺസിൽ അംഗങ്ങളായി പാസ്റ്റർമാരായ ജോസഫ് ജോൺ (ബണ്ണാർഗട്ടെ ) ,റോജി ശാമുവേൽ ( മൈസൂരു), കെ.വി.കുര്യാക്കോസ് ( സാജൻ - മൈസൂരു വിജയ്നഗർ), ബിനു ചെറിയാൻ (മാളൂർ) , ടി.പി. ബെന്നി ( സർജാപുര), ബ്ലസൺ ജോൺ (എയർപോർട്ട് റോഡ്), എന്നിവരെയും തെരഞ്ഞെടുത്തു.
ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ചർച്ച് ഓഫ് ഗോഡ് ഗവേണിംങ് ബോഡി ചെയർമാനും കേരളാ സ്റ്റേറ്റ് ഓവർസീയറുമായ പാസ്റ്റർ സി.സി.തോമസിൻ്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
പാസ്റ്റർ എം കുഞ്ഞപ്പിയുടെ നിലവിലുള്ള ഓവർസീയർ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുന്നതിനാലും വീണ്ടും തൽസ്ഥാനത്ത് തുടരുവാൻ അദ്ദേഹം ആഗ്രഹിക്കാത്തതിനാലുമാണ് പുതിയ ഓവർസീയറെയും കൗൺസിൽ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഇന്ന് നടത്തിയത്. കർണാടക ചർച്ച് ഓഫ് ഗോഡിലെ ക്രെഡിൻഷൽ സർട്ടിഫിക്കറ്റ് ഉള്ള ശുശ്രൂഷകർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.
പാസ്റ്റർ ഇ.ജെ.ജോൺസൺ
സ്റ്റേറ്റ് ഓവർസിയറായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ.ഇ.ജെ.ജോൺസൺ പിറവം മാളിയേക്കൽ പരേതരായ പാസ്റ്റർ ഇ.വി.ജോസഫിൻ്റെയും കുഞ്ഞമ്മ ജോസഫിൻ്റെയും എട്ടാമത്തെ മകനാണ്.
കോട്ടയം വാഴൂർ 14-ാം മൈൽ മാളിയേക്കൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും BTh ബിരുദം കരസ്ഥമാക്കിയതിന് ശേഷം പാമ്പാടി 7-ാം മൈൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായും പിന്നീട് ഐ.സി.പി.എഫ് സ്റ്റാഫ് വർക്കറായും പ്രവർത്തിച്ചു. 1999ൽ കർണാടകയിൽ എത്തിയ ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് കർണാടക റീജിയൺ സെക്രട്ടറിയായും പിന്നീട് സ്റ്റേറ്റായി രൂപീകരിച്ചപ്പോൾ കൗൺസിൽ സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടർ, വേദ അധ്യാപകൻ ,കെ യു.പി.എഫ് മുൻ സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി കർണാടകയിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന ഇദ്ദേഹം നോർത്ത് സെൻ്റർ പാസ്റ്ററും ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്.
പാസ്റ്റർ ജോസഫ് ജോൺ
സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പാസ്റ്റർ ജോസഫ് ജോൺ പുനലൂർ ഇടമൺ തൈപറമ്പിൽ പരേതയായ ബേബി ജോണിൻ്റെയും മേരി ജോണിൻ്റെയും നാലാമത്തെ മകനാണ്. തിരുവല്ല ഐ.സി.ടി.എസ് സെമിനാരിയിൽ നിന്ന് വേദപംനം പൂർത്തികരിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കർണാടക ചർച്ച് ഓഫ് ഗോഡിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 8 വർഷത്തോളം വൈ.പി.ഇ പ്രസിഡൻ്റ്, മുൻ അഖിലേന്ത്യാ ഗവേണിംങ് ബോർഡ് അംഗം, സ്റ്റേറ്റ് ട്രഷറർ , ബി സി.പി.എ വൈസ് പ്രസിഡൻ്റ്, ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന ഇദ്ദേഹം ബാംഗ്ലൂർ സൗത്ത് സെൻറർ ഡിസ്ട്രിക്റ്റ് പാസ്റ്ററും ബണ്ണാർഗട്ടെ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമാണ്.
പാസ്റ്റർ പി.വി.കുരിയാക്കോസ്
സ്റ്റേറ്റ് ട്രഷറർ ആയി തെരഞ്ഞെടുത്ത പാസ്റ്റർ പി.വി.കുരിയാക്കോസ് (സാജൻ) മംഗലാപുരം ജില്ലയിൽ കടമ്പ താലൂക്ക് മർദ്ദാളം പാറശ്ശേരിൽ പി.ടി.വർഗീസ് - സാറാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനാണ്. ബാംഗ്ലൂർ എസ്.എ.ബി.സി യിൽ നിന്നും 2002 ൽ BTH ബിരുധം കരസ്ഥമാക്കിയതിന് ശേഷം കർണാടകയുടെ വിവിധയിടങ്ങളിൽ രണ്ട് പതിറ്റാണ്ടുകളായി സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്നു. കർണാടക ചർച്ച് ഓഫ് ഗോഡ് ബൈബിൾ കോളേജ് രജിസ്ട്രാർ ,മൈസൂർ വിജയനഗര സഭാ ശുശ്രൂഷകൻ, കൂർഗ് ഡിസ്ട്രിക്റ്റ് പാസ്റ്റർ എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം 2007 മുതൽ വേദഅധ്യാപകനുമാണ്.
ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി വിഭാഗം കോർഡിനേറ്ററുമാണ്.