SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി  ഭാരവാഹികളെ തിരഞ്ഞെടുത്തു

SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി  ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: 2027 ജൂലൈ 8 മുതൽ 11 വരെ  ചിക്കാഗോയിൽ നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ഫാമിലി കോൺഫറൻസിന്റെ ലോക്കൽ ഭാരവാഹികളായി കൺവീനർ പാസ്റ്റർ ജിജു പി. ഉമ്മൻ, സെക്രട്ടറി ഷെറി കെ. ജോർജ്, ട്രഷറർ ജെയിംസ് ഉമ്മൻ, ലേഡീസ് കോർഡിനേറ്റർ മിനി ജോൺസൻ, യൂത്ത് കോർഡിനേറ്റർ ഡോ. സച്ചിൻ ഡേവിസ് എന്നിവരെ തിരഞ്ഞെടുത്തു. വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുവാൻ  27 അംഗ ലോക്കൽ കോൺഫറൻസ് ടീമിനെയും തിരഞ്ഞെടുത്തു. 

നാഷണൽ കൺവീനർ പാസ്റ്റർ എം.ജി. ജോൺസൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കോൺഫറൻസ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ എബിൻ അലക്സ് ആരാധന നയിക്കുകയും, നാഷണൽ കോൺഫറൻസ് സെക്രട്ടറി പാസ്റ്റർ തേജസ് തോമസ് ആമുഖ സന്ദേശം നിർവഹിക്കുകയും  ചെയ്തു.

ഷെറി കെ. ജോർജ്, പാസ്റ്റർ തേജസ് തോമസ്,  പാസ്റ്റർ ഫിന്നി വർഗീസ് (നാഷണൽ ജോയിന്റ്  ട്രഷറർ) എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ജോൺസൺ ഉമ്മൻ (SFCNA ജനറൽ സെക്രട്ടറി), റവ. പി. വി. കുരുവിള, ജിംസ് മേടമന (നാഷണൽ കോൺഫറൻസ് ട്രഷറർ) എന്നിവർ ആശംസകൾ അറിയിച്ചു.

Advt.

Advt.