പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കൺവൻഷൻ ഫെബ്രു. 15 ഇന്ന് മുതൽ

പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കൺവൻഷൻ ഫെബ്രു. 15 ഇന്ന് മുതൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ  മലബാറിലെ ഏറ്റവും വലിയ  ആത്മീയസംഗമമായ റ്റി.പി.എം കോഴിക്കോട്  സെൻ്റർ കൺവൻഷൻ  ഫെബ്രുവരി 15 ഇന്ന് മുതൽ 18 വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും.

ദിവസവും  വൈകിട്ട് 5.45 മുതൽ  ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും  വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് മൂന്നിനും  രാത്രി 10 നും കാത്തിരിപ്പ് യോഗം , ശനിയാഴ്ച വൈകിട്ട് 3 ന് പ്രത്യേക യുവജന സമ്മേളനവും നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെൻ്ററിൻ്റെ ചുമതലയിലുള്ള തമിഴ്നാട്ടിലെ ഗൂഡലൂർ ,കർണാടകയിലെ സിന്ദാപുരം തുടങ്ങീ 29 പ്രാദേശിക സഭകളിലെ  ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

കോഴിക്കോട് സെൻ്റർ പാസ്റ്റർ എം.സി ബാബുക്കുട്ടി, അസി.സെൻ്റർ പാസ്റ്റർ ജോൺ പീറ്റർ ( ജോജോ ) എന്നിവരും സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.