UPF യുഎഇ വാർഷിക കൺവൻഷൻ ഏപ്രിൽ 29 മുതൽ
ഷാർജ: യുണൈറ്റഡ് പെൻ്റെക്കോസ്റ്റൽ ഫെല്ലോഷിപ്പ് - യുഎഇ (UPF UAE) യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 തിങ്കൾ മുതൽ മെയ് 1 ബുധൻ വരെ ഷാർജ വർഷിപ്പ് സെൻ്ററിൻ്റെ മെയിൻ ഹാളിൽ ദിവസവും വൈകിട്ട് 7 മുതൽ 10 വരെ നടക്കും. റവ. ടി. ജെ. സമൂവേൽ പ്രസംഗിക്കും. യൂ പി എഫ് ക്വയർ ടീം ഗാന ശ്രുശ്രൂഷ നയിക്കും.
വിവരങ്ങൾക്ക് : 0508459417, 0569914266, 0506576490