ബ്ലസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷനു തുടക്കമായി; ഡിസം.30 ന് സമാപനം

ബ്ലസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷനു തുടക്കമായി; ഡിസം.30 ന് സമാപനം

ഏറണാകുളം: ജില്ലയുടെയും ഇടുക്കി ജില്ലയുടെയും സംഗമ സ്ഥാനമായ വണ്ണപ്പുറത്തും സമീപപ്രദേശങ്ങളിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത കൺവൻഷനായ ബ്ലസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷൻ വണ്ണപ്പുറം സിറ്റി ഹോട്ടൽ ഗ്രൗണ്ടിൽ ആരംഭിച്ചു.  പാസ്റ്റർപി.ജി.മാത്യൂസ് പ്രസംഗിച്ചു. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് പാസ്റ്റർ  പി.സി ചെറിയാൻ പ്രസംഗിക്കും. പാസ്റ്റർ ഷാജി ശാമുവേൽ അദ്ധ്യക്ഷത വഹിക്കും.  ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ  സജോ തോണി കുഴിയിൽ പ്രസംഗിക്കും. ജനറൽ കൺവീനർ പാസ്റ്റർ ബേബി ഐസക്ക് അദ്ധ്യക്ഷത വഹിക്കും. സ്പിരിച്വൽ വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റേഴ്സ്  ഷൈൻ ചെറിയാൻ, ജിൽസൺ ജോസഫ് , മാത്യൂ ദാനിയേൽ , ഉണ്ണി, സിജോ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Advertisement