വിശ്വവാണി മിഷണറി സമ്മേളനം
തൃശൂർ :വിശ്വവാണി മിഷണറി സമ്മേളനം നവംബർ 19 ന് പറവട്ടാനി ഫുൾ ഗോസ്‌പെൽ ചർച്ചിൽ നടന്നു. സ്റ്റേറ്റ് കോർഡിനേറ്റർ ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. ഏരിയ കോർഡിനേറ്റർ രാജൻ വി. പോൾ സന്ദേശം നൽകി. ജില്ലയിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനു പ്രവർത്തക സമതിയെ തിരഞ്ഞെടുത്തു.
ഗോഡ്സൺ കളത്തിൽ പ്രസിഡന്റ്, ജേക്കബ് പി. പി സെക്രട്ടറി, ഡെന്നി പുലിക്കോട്ടിൽ പ്രോഗ്രാം കോർഡിനേറ്റർ, വർഗീസ് ജോൺ പ്രെയർ കോർഡിനേറ്റർ, ജോസ് പൂമല മ്യൂസിക് & ചർച്ച് കോർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു.

