വയനാട് പ്രാർത്ഥന സമ്മേളനം സമാപിച്ചു

വയനാട് പ്രാർത്ഥന സമ്മേളനം സമാപിച്ചു

പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങൾക്ക് ഇന്നും കുറവ് വന്നിട്ടില്ല: ഡോ. റോയി ചെറിയാൻ 

വയനാട്: പരിശുദ്ധാത്മ ശക്തിക്കോ  ദൈവവചനത്തിൻ്റെ രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കോ കുറവ് വന്നിട്ടില്ലെന്ന് ഗ്വാട്ടിമാലയിലും മറ്റും നടന്ന നിരവധി സംഭവങ്ങളെ വിവരിച്ച് പാസ്റ്റർ റോയി ചെറിയാൻ അരിസോണ പ്രസ്താവിച്ചു. മാനന്തവാടി കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജേക്കബ്ബ് വി.സി.യുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ജോയി മുളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ പി. വൈ.ഗീവർഗ്ഗീസ് പ്രാർത്ഥന നയിച്ചു.

പാസ്റ്റർമാരായ എ.ജി. മലബാർ ഡി. ട്രഷറാർ അനീഷ് എം. ഐപ്പ് , ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി  കെ.ജെ. ജോബ് എന്നിവർ ആശംസകളറിയിച്ചു. പാസ്റ്റർമാരായ വർഗ്ഗീസ് ചാക്കോ, കെ.വി.ചാണ്ടി, ജോഷി ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി. ഗുഡ്ന്യൂസ് പ്രവർത്തകർ  പാസ്റ്റർമാരായ ജോബി ഇ.ടി., സി.എം. ജോസ്, സുഭാഷ് കെ. ജോസ് എന്നിവരും പങ്കെടുത്തു.

ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് കർത്തൃദാസൻമാർ സംബന്ധിച്ചു.

Advertisement

Advertisement