വാഹനാപകടം: ഷോൺ ഫിലിപ്പ് സാം (19) മരണമടഞ്ഞു

വാഹനാപകടം: ഷോൺ ഫിലിപ്പ് സാം (19) മരണമടഞ്ഞു

റാന്നി : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിഭാഗം സഭാംഗം കൊറ്റനാട്- പുത്തൂർമുക്ക് ചക്കുളത്ത് സാം മാത്യുവിന്റെ (മനോജ്) മകനും കൊച്ചിൻ ആർട്സ് & സയൻസ് കോളജ് വിദ്യാർഥിയുമായ ഷോൺ ഫിലിപ്പ് സാം (19) വാഹനാപകടത്തിൽ മരണമടഞ്ഞു.

ഭൗതികശരീരം നാളെ (ചൊവ്വ) രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരും 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഉച്ചക്ക് 1 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിഭാഗം സഭാ സെമിത്തേരിയിൽ.

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംക്‌ഷനു സമീപമാണ് അപകടമുണ്ടായത്. പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷോൺ.

ബൈക്ക് ഓടിച്ചിരുന്ന മലപ്പുറം സ്വദേശി നിജിൽ (20) ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്.

മാതാവ്: കൊറ്റനാട് മലയിൽ മിനു സാം.

സഹോദരൻ: റോഹൻ മാത്യു സാം.

Advertisement

Advertisement