പ്രൗഢി മായാതെ ബഥേൽ: ബഥേൽ ബൈബിൾ കോളേജിൻ്റെ പുതിയ അധ്യയന വർഷം ആരംഭിച്ചു
പുനലൂർ: പ്രശസ്ത വേദപഠനശാലയായ ബഥേൽ ബൈബിൾ കോളേജിൻ്റെ 2025-26 അധ്യയനവർഷം ജൂൺ 24 ന് ആരംഭിച്ചു. അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭ ആരംഭിച്ച ആദ്യത്തെ ബൈബിൾ കോളേജാണിത്. അടുത്ത വർഷം നൂറിൻ്റെ നിറവിലേക്ക് പ്രവേശിക്കുന്ന ബൈബിൾ കോളേജിനു ലോകമെമ്പാടും പഠിച്ചവരും പഠിതാക്കളുമുണ്ട്.
പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ബോർഡ് ചെയർമാനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടുമായ റവ.റ്റി.ജെ സാമുവൽ നിർവഹിച്ചു. അന്ധകാരത്തിന്റെ ലോകത്തിൽ വെളിച്ചം നൽകുവാനുള്ള ക്രിസ്തു ശിഷ്യന്റെ ദൗത്യത്തെപ്പറ്റി അദ്ദേഹം ബോധ്യപ്പെടുത്തി. പ്രിൻസിപ്പൽ റവ. ഡോ.ജെയിംസ് ജോർജ് വെണ്മണി അധ്യക്ഷത വഹിച്ചു. റവ.ഡോ. ഐസക്ക് വി. മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് റവ.റ്റി.വി. തങ്കച്ചൻ, റവ.ഷോജി കോശി എന്നിവർ ആശംസകൾ അറിയിച്ചു.

കോളജിന്റെ പ്രസിഡന്റ് റവ. ഡോ. ഐസക് വി.ചെറിയാൻ്റെ സന്ദേശം റവ. ഫിന്നി ജോർജ് അറിയിച്ചു. പാസ്റ്റർ സാം പി. മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റവ.ഡി.മാത്യൂസ് സങ്കീർത്തനം വായിച്ചു. റവ.ഡോ.ജോൺസൺ ജി. സാമുവൽ കോഴ്‌സുകളും, റവ.ഡോ. ഫിലിപ്പ് പി.സാം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തി. റവ.ഡോ. സാം വർഗീസ് കൃതജ്ഞത അറിയിച്ചു.
ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ അധ്യയന വർഷം ബഥേലിൽ പഠിക്കുന്നു.

