പ്രതികൂലങ്ങളിൽ വിജയം നൽകുന്നത് പ്രാർത്ഥന: പാസ്റ്റർ ഇ. പി. സാംകുട്ടി

പ്രതികൂലങ്ങളിൽ വിജയം നൽകുന്നത് പ്രാർത്ഥന: പാസ്റ്റർ ഇ. പി. സാംകുട്ടി
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ചെമ്പൂർ ഹെഡ്ക്വർട്ടേഴ്സിൽ നടന്ന ദേശീയ പ്രാർത്ഥനാ സംഗമം ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ഇ.പി.സാംകുട്ടി ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ പി.ടി.വർഗീസ്, ജെ.ജോസഫ്, ജോജി ഐപ്പ് മാത്യൂസ്, ടി.ടി.ഏബ്രഹാം, വർഗീസ് പി.തോമസ്, ജേക്കബ് ജോൺ, സജി മാത്യു എന്നിവർ സമീപം.

മുംബൈ: പ്രതികൂലങ്ങളിൽ വിജയം നൽകുന്നത് ദൈവനിയോഗം ഏറ്റെടുത്തുള്ള പ്രാർത്ഥനയാണെന്ന് ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ഇ.പി.സാംകുട്ടി പറഞ്ഞു.

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ചെമ്പൂർ ഹെഡ്ക്വർട്ടേഴ്സിൽ നടന്ന ദേശീയ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, മഹാനേദൻ ഫെലോഷിപ്പ് പേട്രൺ പാസ്റ്റർ പി.ടി.വർഗീസ്, ന്യൂ ഇന്ത്യ ദൈവസഭ ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടി.ടി.ഏബ്രഹാം, മസി മണ്ഡലി സഭ സ്ഥാപകൻ പാസ്റ്റർ സജി മാത്യു, ഐപിസി സ്റ്റേറ്റ് മിഷൻ ഡയറക്ടർ സുവിശേഷകൻ വർഗീസ് കൊല്ലകൊമ്പിൽ, ശാരോൻ ഫെലോഷിപ്പ് സഭ റീജൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ, ചർച്ച് ഓഫ് ഗോഡ് റീജിയൻ സെക്രട്ടറി പാസ്റ്റർ ബിജു തങ്കച്ചൻ, കല്ലുമല ദൈവസഭ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് പി.തോമസ്, ബ്ലസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് പാസ്റ്റർ റെജി തോമസ്, സീൽ ആശ്രമം ഡയറക്ടർ പാസ്റ്റർ ബിജു സാമുവൽ, പാസ്റ്റർമാരായ മാത്യു റോയി, നൈനാൻ ഏബ്രഹാം, ജിക്സൺ ജെയിംസ്, ജോജി എം.വർഗീസ്, ഷിബു കെ.മാത്യു, ജെബിൻ ജേക്കബ്, കൺവീനർ ജെയിംസ് ഫിലിപ്പ് മലയിൽ, സാമുവൽ ദാനിയേൽ എന്നിവർ പ്രസംഗിച്ചു. 

ഭാരതത്തിലുടനീളം സുവിശേഷകന്മാർക്കും ക്രൈസ്തവസഭകൾക്കും എതിരെ ഉയരുന്ന പീഢനങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതത്തിലെ  സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിനായി മധ്യസ്ഥപ്രാർത്ഥന നടത്തി.