കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ മിഷൻ കോൺഫറൻസ് ജൂൺ 7 ന്
കാൽഗറി(കാനഡ): കാൽഗരിയിലെ പ്രഥമ മലയാളം പെന്തെക്കോസ്തു സഭയായ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന മിഷൻ കോൺഫറൻസ് ജൂൺ 7 ശനിയാഴ്ച്ച രാവിലെ10 മുതൽ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. ജൂൺ 3 (ബുധൻ) മുതൽ ജൂൺ 5 (വെള്ളി) വരെ വിവിധ ഓൺലൈൻ മിഷൻ സെഷനുകളിൽ വിവിധ ദേശങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാർ പ്രസംഗിക്കും.
പാസ്റ്റർ വിജയരാജ് - ബീഹാർ, ഇന്ത്യ, പാസ്റ്റർ മാർക്ക് റായ്, നേപ്പാൾ, ബ്രദർ ജെസൺ സജി മാത്യു, മസീഹ് മണ്ഡലി അസോസിയേഷൻ, ഇന്ത്യ എന്നിവർ ഓൺലൈൻ zoom പ്ലാറ്റ്ഫോമിലൂടെ പ്രസംഗിക്കും.

ശനിയാഴ്ച നടക്കുന്ന ഏകദിന കോൺഫറൻസിൽ പാസ്റ്റർ ജെറിൻ മാത്യു തോമസ് സംസാരിക്കും. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു മിഷനറിമാരും ഈ സെഷനുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങൾ പങ്കുവെക്കും. ഈ സെഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.ckcamission.info എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
മിഷൻ വാരത്തിന്റെ അവസാന ദിനമായ ഞായറാഴ്ച സഭയുടെ സീനിയർ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരാധനയിൽ വിവിധ രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തകനായ പാസ്റ്റർ നാഥൻ ക്ളീവർ മുഖ്യ സന്ദേശം നൽകും.
Advertisement














































