കേരള തിയോളജിക്കല്‍ സെമിനാരി: സിൽവർ ജൂബിലി സമ്മേളനം ജനു. 21 ന്
തിരുവല്ല: തെക്കന്‍ കേരളത്തിലെ പ്രശസ്ത വേദവിദ്യാഭ്യാസ സ്ഥാപനമായ കൊട്ടാരക്കരയിലെ കേരള തിയോളജിക്കല്‍ സെമിനാരി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ജൂബിലി താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസ് ജനുവരി 21ന് രാവിലെ 9 ന് കേരള തിയോളജിക്കല്‍ സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്ഥാപകനും ഡയറക്ടറുമായ ഡോ. കുഞ്ഞപ്പന്‍ സി വര്‍ഗ്ഗീസ് അറിയിച്ചു.
ഡോ.കുഞ്ഞപ്പന്‍ സി വര്‍ഗ്ഗീസും ഭാര്യ സാലി വര്‍ഗ്ഗീസും
ഇന്ത്യയിലെ പ്രശസ്തമായ ബൈബിൾ കോളേജുകളിൽ നിന്നും അമേരിക്കയിൽ നിന്നും വേദശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടിയ ഡോ.കുഞ്ഞപ്പന്‍ സി വര്‍ഗ്ഗീസ് കേരളത്തിലെത്തി 2000-ല്‍ 22 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച കേരള തിയോളജിക്കല്‍ സെമിനാരിയാണ് പടിപടിയായുള്ള വളര്‍ച്ചയിലൂടെ ഉന്നത നിലയിൽ ഉയര്‍ത്തപ്പെട്ടത്. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരം ഈ വേദ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.
ആദ്യവര്‍ഷം തന്നെ ട്രിനിറ്റി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടേയും. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്റെയും 2015 ല്‍ സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെയും അക്രഡിറ്റേഷന്‍ സെമിനാരിക്ക് ലഭിച്ചു. ഇതുവരെ ഏകദേശം 750 ഓളം വിദ്യാര്‍തഥികള്‍ ഇവിടെ നിന്ന് പഠനം പൂര്‍ത്തീകരിച്ച് കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലും ഇപ്പോള്‍ കര്‍ത്തൃശുശ്രൂഷയുടെ ഭാഗമായിരിക്കുന്നു.
ദൈവം തനിക്ക് നല്‍കിയ ഒരു ദര്‍ശനമായിരുന്നു ഈ വേദപാഠശാലയെന്നും അത് ദൈവരാജ്യത്തിന് മുതല്‍കൂട്ടായി മാറുന്നതില്‍ ഏറെ സന്തോഷിക്കുന്നതായും സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് തിരുവല്ലയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കുഞ്ഞപ്പന്‍ സി വര്‍ഗ്ഗീസ്, ഭാര്യ സാലി വർഗീസ് എന്നിവർ അറിയിച്ചു.
Advertisement