ആന്ധ്രാപ്രദേശിൽ പാസ്റ്റേഴ്‌സ് കോൺഫറൻസ് സംഘടിപ്പിച്ചു


ആന്ധ്രാപ്രദേശിൽ പാസ്റ്റേഴ്‌സ് കോൺഫറൻസ് സംഘടിപ്പിച്ചു
ad
ad
ad

ആന്ധ്രാപ്രദേശ്: ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് (FGC), ഡൽഹി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ആന്ധ്രാപ്രദേശിലെ ദൈവദാസന്മാർക്കായി സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് കോൺഫറൻസ് കാക്കിനാഡ, ചെല്ലൂർ എന്നിവിടങ്ങളിൽ  അനുഗ്രഹീതമായി നടന്നു.

ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡിന്റെ ജോയിന്റ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് മിഷൻ ഓവർസീയറും ഐ.ജി.എം. (IGM) ബൈബിൾ സ്കൂൾ വൈസ് പ്രിൻസിപ്പലുമായ പാസ്റ്റർ ഷാജി എബ്രഹാം ഡൽഹി, ഹാർവെസ്റ്റ് ഇന്ത്യ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പാസ്റ്റർ പ്രകാശ് കെ. മാത്യു ഡൽഹി എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകി. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ദൈവദാസന്മാർ പങ്കെടുത്ത സമ്മേളനം ആത്മീയ കൂട്ടായ്മയ്ക്കും വചനശുശ്രൂഷയ്ക്കും പ്രാർത്ഥനയ്ക്കും അനുഗ്രഹീതമായ വേദിയായി മാറി.