എംഎൽഎയുടെ കരുതൽ പദ്ധതി മല്ലപ്പള്ളി എംയുപിഎഫിൽ
മല്ലപ്പള്ളി: തിരുവല്ല എംഎൽഎ കരുതൽ പദ്ധതിയുടെ ഭാഗമായി എംയുപിഎഫ് സംഘടിപ്പിച്ച പ്രകൃതി ദുരിതാശ്വാസ ഭക്ഷ്യ കിറ്റ് വിതരണം അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.
വെള്ളപ്പൊക്കം ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട ഇരുന്നൂറോളം പേർക്ക് ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്ന കിറ്റുകളുടെ വിതരണം നടന്നു.
എംയുപിഎഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു.

എംയുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ ടി.വി.പോത്തൻ മുഖ്യപ്രഭാഷണം നടത്തി. എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത് മുഖ്യാതിഥിയായിരുന്നു. ബെന്നി കൊച്ചുവടക്കേൽ, എം.എ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.




