ട്രാൻസ്ഫോമേഴ്സ് വിബിഎസ് : പുതിയ തീം പ്രകാശനം ചെയ്തു


ട്രാൻസ്ഫോമേഴ്സ് വിബിഎസ് : പുതിയ തീം പ്രകാശനം ചെയ്തു
ad
ad
ad

ദോഹ:  അടുത്ത തലമുറയെ രൂപാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ശുശ്രൂഷാ സംരംഭമായ ട്രാൻസ്ഫോമേഴ്സ്, തങ്ങളുടെ ഏറ്റവും പുതിയ വിബിഎസ് തീം ഒക്ടോബർ 28 ബുധനാഴ്ച രാത്രി 8 ന് ഖത്തറിലെ ദോഹയിലുള്ള IDCC കോംപ്ലക്സിൽ വെച്ച്  പ്രകാശനം ചെയ്തു.

സഭകൾക്ക് എളുപ്പത്തിൽ സംഘടിപ്പിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ട്രാൻസ്ഫോർമേഴ്സ് VBS പാഠ്യപദ്ധതി 3 മുതൽ 5 ദിവസം വരെ, ദിവസവും 3 മുതൽ 6 മണിക്കൂർ വരെ നടത്താവുന്നതാണ്. ആക്ഷൻ ഗാനങ്ങൾ, ബൈബിൾ പാഠങ്ങൾ, കളികൾ, കരകൗശല പ്രവർത്തനങ്ങൾ, വസ്തുക്കൾ ഉപയോഗിച്ചുള്ള ദൃശ്യപാഠങ്ങൾ (Object Lessons), തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സഭകൾക്കും വിബിഎസ് കോർഡിനേറ്റർമാർക്കും കുട്ടികളുടെ ശുശ്രൂഷാ പ്രവർത്തകർക്കും കുട്ടികൾക്ക് ആകർഷകവും അർത്ഥവത്തുമായ ബൈബിൾ പഠനാനുഭവം ഒരുക്കാൻ ഈ പാഠ്യപദ്ധതി സഹായകമാണ്. വിവരങ്ങൾക്ക്: 9072222115