യുപിഎഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പ് ഓഗ. 20 വ്യാഴാഴ്ച മുതൽ

യുപിഎഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പ് ഓഗ. 20 വ്യാഴാഴ്ച മുതൽ
ad
ad
ad

ഷാർജ: ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. യുപിഎഫ് - യുഎഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ സഭാ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഇന്ത്യയിൽ നിന്നുള്ള പരിശീലക സംഘമായ 'ട്രാൻസ്‌ഫോർമേഴ്‌സ് ടീം' ക്യാമ്പിലെ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.

പ്രസിഡൻറ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ വിൽ‌സൺ ബേബി ഇവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പ് കോഡിനേറ്ററായി പാസ്റ്റർ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു, ജനറൽ കോർഡിനേറ്റർ  സന്തോഷ് ഈപ്പൻ്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. വിദ്യാർത്ഥി ക്യാമ്പ് റെജിസ്ട്രേഷന് www.upfuae.org സന്ദർശിക്കുക.

വാർത്ത : വിനോദ് ഏബ്രഹാം