ശാരോൻ സണ്ടേസ്കൂൾ ത്രിദിന ദേശീയ ക്യാമ്പിനു സമാപനം
വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസ്സിയേഷൻ സൺഡേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരുക്കിയ ദേശീയ ക്യാമ്പിന് ചെങ്ങന്നൂർ പുത്തൻ കാവിലുള്ള സുവിശേഷകൻ ബാലസംഘം ക്യാമ്പ് സെന്ററിൽ ഏപ്രിൽ 16 ന് അനുഗ്രഹ സമാപ്തി കുറിച്ചു.
സൺഡേസ്കൂൾ ദേശിയ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടർ വിൻസന്റ് മാത്യു അദ്ധ്യക്ഷനായിരുന്നു. കെ തങ്കച്ചൻ സ്വാഗതം അറിയിച്ചു.
'നിത്യ ജീവനെ പിടിച്ചു കൊള്ളുക' എന്ന ക്യാമ്പിന്റെ ചിന്താവിഷയത്തെ കുറിച്ച് ഫെയിത്ത് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഡോ. ബി. വർഗീസ് വിഷയാവതരണം നടത്തി.
ഡോ. നിസ്സി അച്ചാ ജേക്കബ്, ഡോ. സജീവ് എബ്രഹാം, Rev. ഫിന്നി സാബു, ജിതിൻ എബ്രഹാം, Rev. ജോർജ് ഏബനെസർ, അഭിലാഷ് ബാംഗ്ലൂർ, അഭിലാഷ് ജോസഫ്, Rev. ഷിബു മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ പാസ്റ്റർ മുരിക്കാടും ടീം അംഗങ്ങളും ആകർഷണീയമായ വിവിധ പ്രോഗ്രാമുകൾ നടത്തി.

സമാപന സമ്മേളനത്തിൽ കെ തങ്കച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭാ പ്രസിഡണ്ട് പാസ്റ്റർ ജോൺസൺ കെ. സാമുവേൽ, വൈസ് പ്രസിഡണ്ട് പാസ്റ്റർ വി.ജെ തോമസ് എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു.
പാസ്റ്റർ മാത്യു വി.ജേക്കബ് ഫീഡ്ബാക്ക് അറിയിപ്പുകൾ നൽകി. സൺഡേ സ്കൂളിന്റെ ആദ്യകാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായവരെ മൊമെന്റോ നൽകി ആദരിച്ചു.
റവ. ഡോ. ചെറിയാൻ മാത്യു മറുപടി സന്ദേശം അറിയിച്ചു. പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ജോമോൻ ജെ, എബ്രഹാം വർഗീസ് എന്നിവർ ആശംസ അറിയിച്ചു.
പാസ്റ്റർ സനു ജോസഫ്, റോഷിതോമസ്, പാസ്റ്റർമാരായ. സിജി ജോൺസൻ, പി എ ചാക്കോച്ചൻ, ജോസ് ജോർജ്ജ്, സാകുട്ടി ജോൺ, അലക്സാണ്ടർ കോശി എന്നിവർ നേതൃത്വം നൽകി.
Advertisement
















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































