ലോക ലഹരിവിരുദ്ധ ദിന സന്ദേശയാത്ര ശ്രദ്ധേയമായി

ലോക ലഹരിവിരുദ്ധ ദിന സന്ദേശയാത്ര ശ്രദ്ധേയമായി
ഉദ്ഘാടനം: പാസ്റ്റർ കെ.ജെ.ജോബ്

    കണ്ണൂർ: ലോക ലഹരിവിരുദ്ധ ദിന (World Anti-Drug Day) മായ ജൂൺ 26ന് ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പും, ദി ബൈബിൾ വേഡ്സ് ഡോട്ട് കോം മിനിസ്ട്രിയും സംയുക്തമായി ലഹരിവിരുദ്ധ ദിന സന്ദേശയാത്ര നടത്തി. കണ്ണൂർ പഴയ ബസ്റ്റാൻഡ് കോർണറിൽ ഒരുക്കപ്പെട്ട വേദിയിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ്  പ്രസിഡണ്ട് പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.ജെ.ജോബ് വയനാട് ഉദ്ഘാടനം നിർവ്വഹിച്ചു.

പാസ്റ്റർമാരായ പി. വൈ. ഗീവർഗീസ് മാനന്തവാടി,  ഭാരവാഹികളായ പാസ്റ്റർമാർ സജി എൻ.പി., ശശി ജോസഫ്,  ഏ.ഡി. തോമസ്, രാഗേഷ് കുമാർ, ഗിരീഷ്, ടൈറ്റസ് എഫദ മിഡിയ  എന്നിവർ സംസാരിച്ചു. ഐ.പി.എഫ് സിംഗഴ്സിന്റെ ഗാനവിരുന്നൊരുക്കി. കണ്ണൂർ ടൗൺ, പെരളശ്ശേരി, മമ്പറം, കൂത്തുപറമ്പ്,ഉരുവച്ചാൽ, ഇരിട്ടി എന്നിവടങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരിട്ടി താലൂക്കിലുള്ള പാസ്റ്റർമാരും യുവതീയുവാക്കളും  യാത്രയിൽ പ്ലാക്കാർഡുകളുമായി അണിചേർന്നത് ശ്രദ്ധേയമായ കാഴ്ചയായിരുന്നു. നൂറ് കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തു. 

Advertisement