പാവങ്ങളുടെ പാപ്പ
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് മാധ്യമപ്രവർത്തകൻ പി.സി. ഗ്ലെന്നിയുടെ കുറിപ്പുകൾ
റോമിലെ ജെമെല്ലി ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ എഴുതി, 'ആശുപത്രിവാസത്തിന്റെ ഈ നീണ്ട കാലയളവിൽ കർത്താവിന്റെ ക്ഷമയും കരുണയും അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചു'. അതീവ പ്രയാസകരവും വേദനാജനകവുമായ ലോകത്തിൻ്റെ സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ ദൈവം നമുക്ക് യേശു വിലൂടെ കാണിച്ചു തന്ന ക്ഷമയും കരുണയും പ്രാവർത്തികമാക്കാൻ കഴിയണമെന്നും അദ്ദേഹം കുറിച്ചു.
യുക്രൈൻ, പലസ്തീൻ, ഇസ്രായേൽ, ലബനോൻ, മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ അവസാനിച്ച് സമാധാനം പുനഃ സ്ഥാപിപ്പാനുംവേണ്ടി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. മാനുഷിക സാഹചര്യം അത്യന്തം ഗുരുതരമായിരിക്കുന്ന ഈ അവസ്ഥയിൽ ദൈവീക നീതിക്കുവേ ണ്ടി മുന്നോട്ടു പോവാം. ഈ വരിക
ളിൽ പാപ്പയുടെ കൃതജ്ഞതാബോ ധവും കഷ്ടമനുഭവിക്കുന്നവരോടുള്ള അനുതാപവും നാം അനുകരിക്കയും ആഘോഷിക്കയും ചെയ്യേണ്ടതാണ്. കത്തോലിക്കാ സഭാചരിത്രത്തിൽ അ തീവ നിർണായകമായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങൾ. സഭ ഇന്നുവരെ പുലർത്തിയിരുന്ന പല ചിന്തകൾക്കും മാറ്റം വരുത്താനും സഭയ്ക്കു പറ്റിയ തെറ്റുകൾ ഏറ്റുപറയാനും പെന്തെ ക്കോസ്‌തു ഇവാഞ്ചലിക്കൽ വിഭാഗ ങ്ങളുമായി ആശയ സംവാദങ്ങളിൽ ഏർപ്പെടുവാനും ഫ്രാൻസിസ് മാർ പാപ്പ തയ്യാറായി.
അവസാന ശബ്ദവും അശരണർ ക്കും മർദ്ദിതർക്കും യുദ്ധത്തിനെതിരെ യും പ്രവർത്തിച്ചതിനാൽ ഫ്രാൻസിസ് മാർപാപ്പ എന്നും ഓർമിക്കപ്പെടും.
266-ാമത് മാർപാപ്പയായി തിര ഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1272ന് ശേ ഷം യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ പാപ്പയാണ്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ആണ് പാവങ്ങളുടെ പാപ്പയായ ഫ്രാൻ സിസ്. ആഡംബരങ്ങൾ ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കുകയായിരു ന്നു അദ്ദേഹം. സാധാരണക്കാരനാ യി ജനിച്ച് സാധാരണക്കാരുടെ ഒപ്പം ജീവിച്ച് പാവങ്ങളുടെ മെത്രാനായി. കർദ്ദിനാൾമാരുടെ ആഡംബര പൂർ ണമായ കൊട്ടാരവസതി ഉപേക്ഷിച്ച് ചെറിയൊരു അപ്പാർട്ട്മെന്റിൽ സ്വയം ഭക്ഷണം പാചകം ചെയ്‌തും സാധാ രണക്കാരെപോലെ ബസ്സിൽ സഞ്ച രിച്ചും മാതൃക കാട്ടി.
ജസ്യൂട്ട് വിഭാഗത്തിൽ 32-ാം വ യസ്സിൽ വൈദികപദവി ഏറ്റെടുത്ത് 1998-ൽ ആർച്ച് ബിഷപ്പായും 2001-ൽ കർദ്ദിനാളായും അവരോധിച്ചു. പാവ ങ്ങളോടുള്ള സ്നേഹവും കാരുണ്യവും നിമിത്തം കർദ്ദിനാൾമാർ അനുഭവി ക്കുന്ന കൊട്ടാരജീവിതം ഉപേക്ഷിച്ച് ചേരികളിലും മറ്റും യാത്ര ചെയ്തും പാവങ്ങളോടൊപ്പം ജീവിച്ചും എയ് ഡ്‌സ് രോഗികളുടെ കേന്ദ്രം സന്ദർശിച്ചും അവരുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ട് യേശുവിന്റെ സ് നേഹത്തിന്റെ മാതൃക ഉയർത്തിക്കാട്ടി.
ക്രിസ്തുവിന്റെ ഭാവമായ സ്നേഹ വും കാരുണ്യവും ജീവിതമുദ്രയാക്കേ ണ്ട സഭയുടെ ആത്‌മീയ നേതൃത്വം അരമനകളിലും വൻമാളികകളിലും സുഖലോലുപരായി വാഴുകയും സിം ഹാസനപ്പോരുകൾ നടത്തി തെരു വുകളിൽ നാണക്കേടിന്റെ സാക്ഷ്യം പ്രഘോഷിക്കുകയും ചെയ്യുന്നവർ മാർപാപ്പയുടെ ജീവിതം കണ്ടു പ ഠിക്കണം. 2019-ൽ യുഎഇ സന്ദർ ശിച്ച് മാർപാപ്പ ഇങ്ങനെ പറഞ്ഞു, 'ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാവില്ല. സഹോദരങ്ങൾ തമ്മിൽ പോരടിക്കു ന്നത് ദൈവത്തിനു വേണ്ടിയാണെന്ന് പറയുന്നതാണ് ഏറ്റവും വലിയ ദൈ വനിന്ദ. ആരാധനയ്ക്കുള്ള അനുമതി മാത്രമല്ല, എല്ലാവരെയും സഹോദര ങ്ങളായി കാണുന്നതാണ് യഥാർഥ മതസ്വാതന്ത്ര്യം.
Advertisement










































