പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്: പാസ്റ്റർ രാജു പൂവക്കാല


ad
ad
ad

 കാന്ബെറ: യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും മറ്റുള്ളവരിലേക്ക് പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി ജീവിക്കാൻ ദൈവമക്കൾ തയാറാകണമെന്ന് പാസ്റ്റർ രാജു പൂവക്കാല ഉദ്ബോധിപ്പിച്ചു. ഓസ്ട്രേലിയ കാൻബെറ പെന്തെക്കോസ്തൽ ചർച്ചിൽ ഒക്ടോബർ 3-ന് നടന്ന പ്രത്യേക യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ അനുസരണക്കേടുകൾ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുമെന്ന ബോധ്യം എപ്പോഴും ജീവിതത്തിൽ ഉണ്ടായിരിക്കണം. നമ്മെ അതിരറ്റ സ്നേഹിക്കുകയും എല്ലാ നന്മകളും നൽകി പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു കാര്യവും ബോധപൂർവ്വം ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു വർഗീസ് വൈരോൺ യോഗങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ റോബിൻ രാജൻ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.