ഗുഡ്‌ന്യൂസ് ബാലലോകം കരിയർ ഗൈഡൻസും ആത്മീയ സംഗമവും  ഏപ്രിൽ 20ന് വടക്കഞ്ചേരിയിൽ

ഗുഡ്‌ന്യൂസ് ബാലലോകം കരിയർ ഗൈഡൻസും ആത്മീയ സംഗമവും  ഏപ്രിൽ 20ന് വടക്കഞ്ചേരിയിൽ

പാലക്കാട്: ഗുഡ്‌ന്യൂസ് ബാലലോകം പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന വിദ്യാർത്ഥി എൻറീച്ച്മെന്റ് പ്രോഗ്രാം ഏപ്രിൽ 20നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വടക്കഞ്ചേരി ഐപിസി ഗോസ്‌പൽ സെന്ററിൽ നടക്കും. ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്‌ഘാടനം നിർവഹിക്കും. ഡോ. സജി എബ്രഹാം , ജസ്റ്റിൻ കോശി, ടോണി ഡി. ചെവ്വൂക്കാരൻ, സ്റ്റാൻലി കിഴക്കേടത്ത് എന്നിവർ ക്ലാസുകൾ നയിക്കും.  13 മുതൽ 19 വയസ്സ് വരെ ഉള്ളവർക്ക് പങ്കെടുക്കാം. 

കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, പേഴ്‌സണാലിറ്റി ഡെവലപ്മെന്റ്, സ്പിരിച്യുൽ എംപവർമെൻറ് തുടങ്ങിയ ഉൾകൊള്ളുന്ന സെക്ഷനുകൾ ഉണ്ടായിരിക്കും. രെജിസ്ട്രേഷൻ ഫീ 50 രൂപ ഉണ്ടായിരിക്കും. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ  ഇവാ. ജോർജ് തോമസ്, ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജോർജ് മാത്യു, ചാപ്റ്റർ സെക്രട്ടറി ഇവാ. യേശുദാസ് പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികൾ നേതൃത്വം നല്കും.

.

Advertisement