പാസ്റ്റർ ഉമ്മൻ നേത്തടത്തിന്റെ ലഘുജീവചരിത്രം പ്രകാശനം ചെയ്തു 


പാസ്റ്റർ ഉമ്മൻ നേത്തടത്തിന്റെ ലഘുജീവചരിത്രം പ്രകാശനം ചെയ്തു 
ad
ad
ad

വടശ്ശേരിക്കര: എക്സൽ വിബിഎസ് സ്ഥാപകൻ ബിനു ജോസഫ് വടശ്ശേരിക്കര രചിച്ച, പാസ്റ്റർ ഉമ്മൻ നേത്തടത്തിന്റെ ലഘുജീവചരിത്രം പ്രകാശനം ചെയ്തു. യോഗത്തിൽ ഇവാ. ബിനു വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ പഴകുളം മധു പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു. ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ സി.കെ. എബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി. വാർദ്ധക്യ സഹജമായ ക്ഷീണത്തിലായിരുന്നിട്ടും പാസ്റ്റർ ഉമ്മൻ നേത്തടം ചടങ്ങിൽ സന്നിഹിതനായിരുന്നു എന്നത് ഏറെ ധന്യമായ നിമിഷമായി.

ad
ad
ad

ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസാധകരായ ലൈഫ് സോൺ പബ്ലിക്കേഷൻസിന്റെയും KIND ന്റെയും നേതൃത്വം നൽകുന്ന എൽസൺ ബേബി, സി.ഒ. വർഗീസ് എന്നിവർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

കുടുംബത്തെ പ്രതിനിധീകരിച്ച് ഇവാ. ഉമ്മൻ പി ക്ലമെന്റ്സ് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേശവൻ, ഫ്രെഡി ഉമ്മൻ, സിബി താഴത്തില്ലത്തു, പാസ്റ്റർമാരായ സാം തങ്കച്ചൻ, തോമസ് ഡാനിയേൽ, റെജി മണിയാറ്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൽബീസ്, ഷൈനി ബിനോയ്‌ എന്നിവർ നന്ദി അർപ്പിച്ചു.

Advertisement