ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് സിഇഎം 

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് സിഇഎം 

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സിഇഎം) ആഭിമുഖ്യത്തിൽ 'നട്ട്  നനയ്ക്കാം നാളെക്കായ് ' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ശാരോൻ സഭാ ആസ്ഥാനത്ത് ലോക പരിസ്ഥിതി ദിനമായ  ജൂൺ 5ന് നടന്നു. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രാർത്ഥിക്കുകയും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്  വൃക്ഷത്തൈ നടുകയും ചെയ്തു.

മറ്റ് കൗൺസിൽ അംഗങ്ങളും സിഇഎം എക്സിക്യൂട്ടീവ്, ജനറൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. അതോടൊപ്പം കേരളത്തിലെ വിവിധ റീജിയനുകളിലേക്ക് 400 ൽ പരം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും നിശ്ചയിക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലും സി ഇ എം പ്രവർത്തകർ വൃക്ഷത്തൈകൾ നടുകയും ചെയ്തു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്,ജനറൽ ട്രഷറർ റോഷി തോമസ്,ജനറൽ കോ ഓർഡിനേറ്റർ റെവ.സാം ജി കോശി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement