വയനാടിന് കൈത്താങ്ങായി കർണാടക പിവൈപിഎ
ബെംഗളൂരു: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ വയനാട്ടിലെ ഹൃദയം തകർന്നു തേങ്ങുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാൻ പി.വൈ.പി.എ കർണാടക സ്റ്റേറ്റ് സഹായഹസ്തം നീട്ടുന്നതിനും തുടർസഹായ പദ്ധതികളും ആവിഷ്കരിക്കുന്നതിനും മുന്നിട്ടിറങ്ങുകയാണ്.
ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ആവശ്യത്തെ അടിസ്ഥാനമാക്കി സാമ്പത്തിക സഹായത്തിലൂടെയോ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലൂടെയോ പിന്തുണയ്ക്കുന്ന പദ്ധതികളാണ് പി.വൈ.പി.എ കർണാടക തയ്യാറാക്കുന്നത്.
പിവൈപിഎ കണാടക സ്റ്റേറ്റ് പ്രസിഡൻ്റ് ജോബി ജോസഫ്, പാസ്റ്റർ സാം മാത്യൂ ( വൈസ് പ്രസിഡൻ്റ്), ബ്ലസൻ ജോൺ (സെക്രട്ടറി), ജിൻസൻ ഡി.തോമസ് ( ജോ. സെക്രട്ടറി), കെൽവിൻ ജോർജ് മാത്യൂ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 78996 32468