'കരുണയിൻകരം' ഒരുക്കി സിഇഎം

'കരുണയിൻകരം' ഒരുക്കി സിഇഎം

വാർത്ത പാസ്റ്റർ ഷിബുജോൺ അടൂർ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ 'കരുണയിൻകരം' പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനംചെയ്തു.

പാസ്റ്റർ ടോണി തോമസ് അധ്യക്ഷനായിരുന്നു. ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോമോൻ കോശി പ്രവർത്തനങ്ങളുടെ വിശദീകരണം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ബ്രിജീ വർഗീസ്, പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ സുരേഷ് വി,  ബോബി എസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ.ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 400 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി. 

പാസ്റ്റർ സാം ജി കോശി സ്വാഗതവും റോഷി തോമസ് നന്ദിയും പറഞ്ഞു.