നെടുമ്പാശ്ശേരി എജിയിൽ കൺവൻഷൻ ഡിസം. 23 മുതൽ
നെടുമ്പാശ്ശേരി: എജി ഫെലോഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23, 24( തിങ്കൾ ചൊവ്വ ) തീയതികളിൽ പകലും വൈകിട്ടും അങ്കമാലി സിഎസ് ഏ ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും.
പാസ്റ്റർ സി.എക്സ് ബിജു( ഫോർട്ട് കൊച്ചി ), പാസ്റ്റർ ബാബു ചെറിയാൻ, ബ്രദർ സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും. ലോഡ്സ്ൻ ആന്റണി, ജീസൻ ആന്റണി, ടോം ഫിലിപ്പ്, ഡാനിയേൽ ദാസ്, കെസിയ ജെയിംസ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് 8086 991 167, 9961 60 4063

