ക്രൈസ്റ്റ് മിഷൻ ബൈബിൾ കോളേജ് ഗ്രാഡുവേഷനും മിഷൻ സമ്മേളനവും മെയ് 5 ന്

ക്രൈസ്റ്റ് മിഷൻ ബൈബിൾ കോളേജ് ഗ്രാഡുവേഷനും മിഷൻ സമ്മേളനവും മെയ് 5 ന്

കട്ടപ്പന : ക്രൈസ്റ്റ് ഏജി (ന്യൂയോർക്ക്) സഭയുടെ മിഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ക്രൈസ്റ്റ് മിഷൻ ബൈബിൾ കോളേജിൻ്റെ രണ്ടാമതു ഗ്രാഡുവേഷനും മിഷൻ സമ്മേളനവും മെയ് 5 ന് കട്ടപ്പന ടൗൺ ഏജിസഭയിൽ ഉച്ചകഴിഞ്ഞ് 2 ന് നടക്കും.

മിഷൻ ഡയറക്ടർ പാസ്റ്റർ ജോർജ് വി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ക്രൈസ്റ്റ് ഏജി (ന്യൂയോർക്ക്) സീനിയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ ഉദ്ഘാടനവും മുഖ്യസന്ദേശവും നല്കും. പ്രിൻസിപ്പാൾ റവ. സിബി മാത്യു, കോർഡിനേറ്റർ പാസ്റ്റർ ജോബിൻ ജോർജ് എന്നിവർ നേതൃത്വം നൽകും.

സന്തോഷ് വി. എബ്രഹാം ഗാനശുശൂഷയ്ക്ക് നേതൃത്വം നല്കും. ഇപ്രാവശ്യം വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ 37 പേർക്കാണ് സർട്ടിഫിക്കറ്റുകൾ നല്കുന്നതെന്ന്   ഭാരവാഹികൾ അറിയിച്ചു.