പാസ്റ്റർ ജോൺ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ജോൺ (84) കർത്തൃസന്നിധിയിൽ
നീമച്ച് (മധ്യപ്രദേശ്) : പത്തനംതിട്ട കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി വർഗീസിന്റെ മകളും പടിഞ്ഞാറെ കളയ്ക്കാട്ട് കല്ലിമേൽ പാസ്റ്റർ ജോൺ ദാനിയേലിന്റെ സഹധർമ്മിണിയുമായ തങ്കമ്മ ജോൺ (84) 16-02-2026 ൽ നിര്യാതയായി. പരേത ഫിലദിൽഫിയാ ഫെൽലോഷിപ്പ് ചർച്ച് നീമച്ച് (മദ്ധ്യപ്രദേശ്) അംഗവും ആയിരുന്നു. CRPF ൽ വാർഡ് ഐസിയായി സേവനം അനുഷ്ഠിച്ചിരുന്നു.
സംസ്കാരം ഫെബ്രു.18 ന് രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് CRPF ക്യാമ്പസിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: ലിൻസി സാബു, സിനി ജോൺ, ക്രിസ്റ്റി ജോൺ. മരുമക്കൾ: കെ. എം. സാബു, റെജി ജോർജ്, പ്രിസ്ക്കില്ല ക്രിസ്റ്റി. കൊച്ചുമക്കൾ: സോഫിയ, സിൽവിയ, ഷാരോൺ, എലേജ, അനുഷ, നിത്യാഷ, നിവേദ്, ഹെസേക്യാ.
Contact: +91 9425973515 John Daniel
Advertisement


































































































