മെഗാ ബൈബിൾ ക്വിസ് രണ്ടാംഘട്ടം ഓഗ.15ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ബൈബിൾ ക്വിസ്സിന്റെ രണ്ടാം ഘട്ടം മേഖലാ തലത്തിൽ കേരളത്തിലെ 9 സോണുകളിലായി ഓഗസ്റ്റ് 15ന് രാവിലെ 10 ന് നടക്കും.
സഭാ വ്യത്യാസമില്ലാതെ സൺഡേ സ്കൂൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്ന ഈ ബൈബിൾ ക്വിസ് പ്രോഗ്രാമിന്റെ പ്രാഥമിക ഘട്ടം സെൻ്റർ തലത്തിൽ ജൂലൈ 24ന് കേരളത്തിലെ 90 സെൻ്ററുകളിലായി നടന്നിരുന്നു. പ്രാഥമിക തലത്തിൽ നിന്ന് വിജയിച്ച രണ്ട് ടീമുകൾ മേഖല സ്ഥലത്തിലും മേഖലയിൽ നിന്ന് വിജയിക്കുന്ന രണ്ട് ടീമുകൾ സംസ്ഥാന തലത്തിലും മത്സരിക്കും. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 1 ന് വെണ്ണിക്കുളത്തുള്ള പവ്വർ വിഷൻ സ്റ്റുഡിയോ കോംപ്ലക്സിൽ നടക്കും.
Advertisement



















































































