ചർച്ച് ഓഫ് ഗോഡ് എടക്കര സെൻ്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ

എടക്കര : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് എടക്കര സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 6 മുതൽ 9 വരെ (വ്യാഴം,വെള്ളി,ശനി,ഞായർ) കരുളായി പാലത്തിനു സമീപം നടക്കും.
എടക്കര സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ചെറിയാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വൈ.റെജി (സി.ജി.ഐ സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ ഡോ. ഷിബു കെ മാത്യു (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്), പാസ്റ്റർ രാജു മെത്രാ (റാന്നി), സിസ്റ്റർ റീജ ബിജു (കൊട്ടാരക്കര) എന്നിവർ പ്രസംഗിക്കും.
ലാലു പാമ്പാടി & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പൊതുയോഗം എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 മണി വരെ. വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12:30 വരെ എൽ എം, സൺഡേ സ്കൂൾ & വൈ പി ഇ സെമിനാർ എന്നിവ നടക്കും. വിവരങ്ങൾക്ക്. 8848989596, 9745296430.