സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 21 ന്
സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 21 ന്
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, 21/10/2026, ബുധനാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ (മുളക്കുഴ സഭാ ഹാളിൽ) നടക്കുന്നതാണ്. സോണൽ തലത്തിൽ നിന്നും വിജയികളായ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. 8.30 മുതൽ സോൺ ഭാരവാഹികൾ മുഖേന Chest Number കൾ വിതരണം ചെയ്യുന്നതാണ്. രാവിലെ 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്.
*പൊതു മത്സരമായ കഥാ രചനയും സബ്ജൂണിയർ വിഭാഗത്തിലെ സോളോയും ജൂണിയർ വിഭാഗത്തിലെ ചിത്രരചനയും ഇൻ്റർമീഡിയറ്റ് വിഭാഗത്തിലെ പ്രസംഗ മത്സരവും ആയിരിക്കും ആദ്യ റൗണ്ടിൽ നടക്കുക.*
കുട്ടികളുടെ കൂടെ വരുന്ന രക്ഷിതാക്കൾക്കും സണ്ടേസ്കൂൾ പ്രവർത്തകർക്കും രാവിലെ 10 ന് മുമ്പായി Food Coupon, പ്രധാന വേദിയിൽ വിതരണം ചെയ്യുന്നതാണ്. YPE മത്സരത്തിനു വരുന്നവർ അവിടെ നിന്ന് മാത്രമേ Food Coupon കൈപ്പറ്റാവൂ.
Pr. Sabu P Chandy
Talent Test Convenor
+91 94474 40469
Pr. Salu Varghese
State Secretary
9847820405
Pr. Saji Abraham
State President
+91 99469 71204
16/10/2026
Mulakuzha






