ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ 40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ  40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

വാർത്ത: രാജു തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാമത് വാർഷിക കോൺഫറൻസിന് മുന്നോടിയായി 40 ദിന പ്രാർത്ഥന' (40 Days of Prayer) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന കോൺഫറൻസിന്റെ വിജയത്തിനായും, ആത്മീയ ഉണർവിനായും വിശ്വാസസമൂഹത്തെ ഒരുമിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 13 ഞായറാഴ്ച ആരംഭിക്കുന്ന പ്രാർത്ഥന ഓഗസ്റ്റ് 20 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. ദിവസവും രാത്രി 9  മുതൽ 10 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. സിറ്റി വൈഡ് പ്രാർത്ഥനാ ലൈൻ നമ്പരായ (805)-706-5223 ലൂടെ വിശ്വാസികൾക്ക് ഈ പ്രാർത്ഥനയിൽ പങ്കുചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.dallascitywide.org  എന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്.