ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിന് പുതിയ ഭാരവാഹികൾ
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഐപിസി എബനേസർ ചുങ്കം (കോയമ്പത്തൂർ) സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി അധ്യക്ഷനായിരുന്നു.
ഭാരവാഹികൾ: പാസ്റ്റർ സജി എബ്രഹാം (സൂപ്രണ്ട്), പാസ്റ്റർ തോമസ് ജോർജ്, വണ്ടിത്താവളം (സെക്രട്ടറി), പാസ്റ്റർ സിജോ പി.പി (ട്രഷറാർ).

