എച്ച്.പി.എഫ് വാർഷിക കൺവെൻഷൻ  ഫെബ്രു. 23 മുതൽ

എച്ച്.പി.എഫ് വാർഷിക കൺവെൻഷൻ  ഫെബ്രു. 23 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റന്റെ സമീപ പ്രദേശങ്ങളിലെ 16 പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ ഹൂസ്റ്റൺ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഫെബ്രുവരി 23, 24, 25 തീയതികളിൽ ഹൂസ്റ്റൺ ഐ.പി.സി. ഹെബ്രോനിൽ നടക്കും. 

വെള്ളി, ശനി ദിവസങ്ങളിൽ പൊതുയോഗങ്ങൾ വൈകിട്ട് 7നു ഞായറാഴ്ച രാവിലെ 9നു സംയുക്‌ത ആരാധനയും നടക്കും. മലയാളം സെഷനുകളിൽ ഡോ. തോംസൺ  കെ. മാത്യു മുഖ്യ സന്ദേശം നൽകും. യുവജങ്ങൾക്കായുള്ള ഇംഗ്ലീഷ് സെഷനുകളിൽ പാസ്റ്റർ മൈക്കിൾ തോമസ്, പാസ്റ്റർ മൈക്ക് റോസാസ്‌ എന്നിവർ പ്രസംഗിക്കും. 

ശനിയാഴ്ച രാവിലെ നടക്കുന്ന HWPF സഹോദരിമാരുടെ മീറ്റിംഗിൽ , സിസ്റ്റർ മിനി മാത്യൂസ് പ്രസംഗിക്കും. പാസ്റ്റർ ബൈജു തോമസിന്റെ നേതൃത്വത്തിലുള്ള എച്.പി.എഫ്. ക്വയർ സംഗീത ശുശ്രുഷകൾ നിർവഹിക്കും. പാസ്റ്റർ സിബിൻ അലക്സ്, പാസ്റ്റർ മാത്യു പൂമൂട്ടിൽ, ഡോ. ഡാനി ജോസഫ്, സിസ്റ്റർ ജോളി ജോസഫ് എന്നിവർ നേതൃത്വം നൽകും