“ഞാൻ ഓടാം, എൻ്റെ നെഞ്ചിൽ വെടിവയ്ക്കാമോ"
ദുരിത വഴികൾ താണ്ടിയ കഥകൾ പറഞ്ഞവസാനിച്ചപ്പോൾ പാസ്റ്റർ ജോസ് പാപ്പച്ചന്റെയും ഭാര്യ ഷീജാ ജോസിന്റെയും മുഖത്ത് അപ്പോഴും നിസംഗത മാത്രം. സമാധാനം കിട്ടാൻ ദൈവത്തെ അറിയണമെന്ന് പറഞ്ഞതിനും ജീവിത ഉയർച്ചയുണ്ടാകാൻ അക്ഷരം ചൊല്ലി കൊടുത്തതിനും അഞ്ചു വർഷത്തെ തടവിനും 25,000 രൂപ പിഴയും ശിഷയായി കിട്ടി, രണ്ടു പ്രാവശ്യമായി 9 മാസത്തോളം ജയിലിൽ കിടന്ന മിഷനറിമാരായ പാസ്റ്റർ ജോസ് പാപ്പച്ചനെയും ഷീജാ ജോസിനെയും ആർക്കും മറക്കാനാവില്ല.
നാളുകൾക്ക് മുമ്പെ കുമ്പനാട് മുട്ടുമണ്ണിൽ നടന്ന മിഷനറി ക്യാമ്പിനൊടുവിൽ ഗുഡ്‌ന്യൂസിനോടെല്ലാം തുറന്ന പറഞ്ഞ ആ ദമ്പതികൾ ഇപ്പോൾ കുമ്പനാട് വാടകവീട്ടിൽ താമസിച്ച് കേരളത്തിലെ ഹിന്ദിക്കാർക്കൊപ്പം 'ഈസു മ സിയായി' നടക്കുന്നു.
1. കേരളത്തിലെ പ്രവർത്തനം ?
നോർത്തിന്ത്യയാണ് മനസു മുഴുവൻ. അവിടെ ചെല്ലണ മെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ, പറ്റാത്തതിനാൽ കേരളത്തിലെ ഹിന്ദിക്കാർക്കിടയിൽ ദൈവവേല ചെയ്യാനാ ണ് ആഗ്രഹം. ഇതെന്നിൽ ചൈതന്യമുണർത്തുന്നു.
2. ജയിലനുഭവങ്ങൾ ?
ഒരിക്കലും ഓർക്കാനാവാത്ത ദുരിതജീവിതം. കൊലപാ തകനും പിടിച്ചുപറിക്കാരനും ദുഷ്ടനും അവിടെ കുഴപ്പവില്ല. പക്ഷെ, മതംമാറ്റം എന്ന കുറ്റം ചുമത്തപ്പെട്ടവൻ ഏറ്റവും നികൃഷ്ട ജീവി. രണ്ടു പ്രാവശ്യമായി ഒമ്പതു മാസത്തോളം തടവിൽ കിടന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഉറ ങ്ങാനാവാതെ, ഭക്ഷണം കഴിക്കാനാവാതെ നരകയാതന അനുഭവിക്കുന്നത് ഏറെ ദുഷ്കരം. എല്ലാ ആശയും ആ ശ്രയവും മങ്ങിയപ്പോൾ, “ഞാൻ ഓടാം, നിങ്ങളുടെ തോക്കുകൊണ്ട് എൻ്റെ നെഞ്ചിൽ വെടിവയ്ക്കാമോ, എങ്കിൽ നിങ്ങൾക്ക് പുണ്യം കിട്ടും" എന്നുപോലും പോലിസിനോട് കേണപേക്ഷിച്ചു. എന്നാലും പുറത്തിറങ്ങാനാവുമെന്ന പ്രത്യാശമങ്ങാതെ പ്രാർഥനയോടെ ജയിലിൽ 30 ദിവസം ഉപവാസമിരുന്നു. ദൈവം പ്രർഥന കേട്ടു; ഉത്തരമരുളി. സെപ്. 22ന് ജാമ്യം ലഭിച്ചു. അതിനു പാസ്റ്റർ സാബു തോമസും കുടുംബവും സഹിച്ച പങ്കപാടുകൾ ഒരിക്ക ലും മറക്കാനാവില്ല.
വായനക്കാരോട് പറയാനുള്ളത്?
പലവിധ മർദ്ദനങ്ങളാൽ ഞങ്ങൾക്ക് രണ്ടു പേർക്കും ശരീരത്തിനു വേണ്ട കരുത്തില്ല. പക്ഷെ, ഞങ്ങളാലാവോ ളം കർത്തൃവേല ചെയ്യും.
ഈ ലോകത്ത് ഞങ്ങൾക്ക് സ്വന്തമായി ഒരു തരി മണ്ണോ ഭവനമോ ഇല്ല. നല്ലൊരു ചെറിയ ഭവനം വേണ മെന്ന ആഗ്രഹമുണ്ട്. ഗുഡ്‌ന്യൂസുകാർ സ്ഥലം തരാമെ ന്ന് ഉറപ്പു തന്നിട്ടുണ്ട്. ഭവനം പണിയാൻ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
ഞങ്ങൾ ജയിലിൽ ആയിരുന്നപ്പോൾ ഞങ്ങൾക്കു വേണ്ടി കണ്ണീരോടെ പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
Advertisement





















































































