ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 8 മുതൽ
കൊച്ചി: ഐപിസി എറണാകുളം സെൻ്റർ വാർഷിക കൺവൻഷൻ ജനുവരി 8 മുതൽ 12 വരെ പള്ളുരുത്തി എം.കെ. അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡേവിഡ്സ് ഹാർപ്പ് വെണ്ണികുളം ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ് ,ഡെന്നി പോൾ, ഫെയ്ത്ത് ബ്ലസൻ, അനീഷ് കൊല്ലം, എന്നിവർ പ്രസംഗിക്കും.
വെള്ളിയാഴ്ച പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ശ്രീലേഖ മാവേലിക്കരയും ശനിയാഴ്ച പകൽ മാസയോഗത്തിൽ പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും. സൺണ്ടേസ്ക്കൂൾ - പി വൈ പി എ വാർഷിക സമ്മേളനത്തിൽ ഇവാ. ബോബി തോമസ് പോർച്ചുഗൽ പ്രസംഗിക്കും. ഞയറാഴ്ച സംയുക്ത സഭായോഗത്തിൽ സെൻ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ എം ജെ ഡൊമിനിക്ക് അധ്യഷത വഹിക്കും. പാസ്റ്റർ സണ്ണി അലക്സാണ്ടർ കത്തൃമേശ ശുശ്രൂഷ നടത്തും. പാസ്റ്റർ റ്റി.ഡി. ബാബു മുഖ്യസന്ദേശം നൽകും.
ഡോ. ജോൺ ജോസഫ് ജനറൽ കൺവീനറായും പാസ്റ്റർ മത്തായി ഹാബേൽ, പാസ്റ്റർ ഷാജി വിരുപ്പിൽ എന്നിവർ പബ്ളിസിറ്റി കൺവീനർമാരായും പ്രവർത്തിക്കുന്നു.
Advertisement