തട്ട ആര്യപൊയ്കയിൽ റോസമ്മ ജോയി (78) അറ്റ്ലാന്റയിൽ നിര്യാതയായി
അറ്റ്ലാന്റാ: തട്ട ആര്യപൊയ്കയിൽ പരേതനായ ജോയി തോമസിന്റെ ഭാര്യ റോസമ്മ ജോയി (78) അറ്റ്ലാന്റയിൽ നിര്യാതയായി. പൊതുദർശനം ഡിസം. 12നും സംസ്‌കാരം ഡിസം. 13നും അറ്റ്ലാന്റാ കാൽവറി അസ്സെംബ്ലയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ മുൻ ജനറൽ സെക്രട്ടറി കുമ്പനാട് പീസ് കോട്ടജിൽ പാസ്റ്റർ കെ. ജെ.സാമുവേലിന്റ മകളാണ് പരേത.
മക്കൾ: ആനി (ചിക്കാഗോ), മേരി (അറ്റ്ലാന്റാ), സൂസൻ (ചിക്കാഗോ).
മരുമക്കൾ: ചെറിയാൻ ജോൺ, സജി എബ്രഹാം, എബി തോമസ്.

