എട്ട് ഉദയങ്ങളും ഏഴ് അസ്തമയവും

പാസ്റ്റർ മനു ഫിലിപ്പ് , ഫ്ലോറിഡ
1790- ല്‍ വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍വേ നടത്താന്‍ ബ്രിട്ടീഷ് പര്യവേഷണത്തിന് നേതൃത്വം നല്‍കിയ ക്യാപ്റ്റന്‍ വാന്‍കൂവറിന്‍റെ രൂപമാണ് റോട്ടണ്ട ഡോമിന്‍റെ മുകളില്‍. ആധുനിക ബ്രിട്ടീഷ് കൊളംബിയ സൃഷ്ടിക്കുന്നതില്‍ ഈ മനുഷ്യരുടെ ജീവിതത്തിന്‍റെയും പ്രവൃത്തികളുടെയും സ്വാധീനം നിര്‍ണായകമായിരുന്നു എന്നതില്‍ സംശയമില്ലെങ്കിലും, അവരുടെ പൈതൃകങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും ഭൂതകാലത്തിന്‍റെയും വര്‍ത്തമാനത്തിന്‍റെയും ലെന്‍സിലൂടെ നോക്കേണ്ടതുണ്ടെന്നും തിരിച്ചറിയേ ണ്ടത് പ്രധാനമാണ്. ഗ്രന്ഥശാലയുടെ മുകള്‍ഭാഗത്ത് സംഗീതം, ശില്‍പം, പെയിന്‍റിംഗ്, ആര്‍ക്കിടെക്ചര്‍ എന്നിവയുടെ മുന്‍വശത്തെ അറ്റത്ത് കലയുടെയും ശാസ്ത്രത്തിന്‍റെയും സാങ്കല്‍പ്പിക രൂപങ്ങള്‍ മാത്രമാണ് ബാഹ്യമായി അലങ്കരിക്കുന്ന സ്ത്രീകളുടെ രൂപങ്ങള്‍. ഏഴ് പ്രവിശ്യാ, പാര്‍ലമെന്‍ററി ചിഹ്നങ്ങളുണ്ട്. ഇത് വിക്ടോറിയയിലെ ഏറ്റവും തിരിച്ചറിയാ വുന്നതും പ്രിയപ്പെട്ടതുമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്. എംപ്രസ് ഹോട്ടലിന്‍റെ അതേ വാസ്തുശില്പിയായ ഫ്രാന്‍സിസ് മൗസണ്‍ റാറ്റന്‍ബറി വിക്ടോറിയയിലെ പ്രശസ്തമായ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. റാറ്റന്‍ബറിയുടെ രൂപകല്‍പ്പനയുടെ പ്രധാന വശങ്ങളിലൊന്ന് ബ്രിട്ടീഷ് കൊളംബിയയുടെ പ്രകൃതിദത്ത അസംസ്കൃത വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും അവയെ അലങ്കാര സവിശേഷതകളായി മുന്നിലും മധ്യത്തിലും സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു. സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്ന ചെമ്പ് താഴികക്കുടങ്ങള്‍ ഇതിന്‍റെ ഏറ്റവും ശ്രദ്ധേയമായ ബാഹ്യ ഘടകങ്ങളിലൊന്നാണ്.

ഇന്ന്, സമുദ്രത്തിന്‍റെ സാമീപ്യം കാരണം, ചെമ്പ് ഓക്സിഡൈസ് ചെയ്തു, ഒരു കാലത്ത് തിളങ്ങിയ താഴികക്കുടങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ടര്‍ക്കോയ്സ് ആക്കി മാറ്റി. വിക്ടോറിയ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര കെട്ടിടങ്ങളിലൊന്നാണ് പാര്‍ല മെന്‍റ് മന്ദിരങ്ങള്‍ എന്നതില്‍ സംശയമില്ല. ഭൂമിക്കു മീതെ ഇരുള്‍ വീഴുവാന്‍ തുടങ്ങിയിരിക്കുന്നു പകല്‍ യാത്രയായി കറുപ്പിന്‍റെ കരാളഹസ്തം ഭൂമിയുടെ മാറില്‍ നിഗൂഢതയുടെ ചായം ചാര്‍ത്തി. ഉന്മേഷത്തോടെയുള്ള 7 രാത്രികളും 8 പകലുകളുമുള്ള നീളുന്ന യാത്ര. ആ യാത്ര 8 ഉദയങ്ങളൂടേയും 7 അസ്തമയങ്ങളൂടേയും കടന്നു പോയി.
കപ്പലിലെ അവസാന രാത്രി വന്നെത്തി. എന്‍റെ അലാസ്ക സന്ദര്‍ശനത്തെക്കുറിച്ചു ചുരുക്കമായി ഒന്ന് ഞാന്‍ സംക്ഷേപിച്ചു ഞാനവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു. നഗരത്തിന്‍റെ തിക്കും തിരക്കും അലോസരമുണ്ടാക്കുന്ന ഫാക്ടറികളിലെ ഇരമ്പുവുമില്ലാതെ അല്‍പ്പ ദിവസങ്ങള്‍ കഴിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പ്രകൃതിക്കു പോറല്‍ ഏല്‍പ്പിക്കാത്ത കോണ്‍ക്രീറ്റ് സൗധങ്ങള്‍ അധികമില്ലാത്ത ഭൂമിയിലൊരിടം. കളകളാരവം പൊഴി ച്ചും മന്ദമാരുതനാല്‍ കാര്‍കൂന്തല്‍ മിനുക്കിയും മലമടക്കുകളില്‍ നിന്നും ആഴത്തിലേക്ക് കുത്തനെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും, കാട്ടരുവികളും കാണാന്‍ ഭാഗ്യം ലഭിച്ചു. കുങ്കുമപട്ടു ചേലയുടുത്തു മനോഹരിയായ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആകാശവും, നീലക്കടലും, വെളുത്ത മണലും, ശാന്തമായുറങ്ങുന്ന പ്രകൃതിയും എല്ലാം ഒന്നിച്ചു ചേര്‍ന്ന സ്ഥലമാണ് അലാസ്ക്ക. കവി ഭാവനയ്ക്ക് പോലും എഴുതിപ്പിടിപ്പിക്കുവാന്‍ കഴിയാത്തത്ര കാഴ്ചകള്‍. ദൈവം മനുഷ്യര്‍ക്കായി ഒരുക്കിയിട്ടുള്ള അത്ഭുതങ്ങള്‍ക്കു മുന്നില്‍ അറിയാതെ കൈകൂപ്പിപ്പോയി. വിസ്തീര്‍ണ്ണം അനുസരിച്ച് ഏറ്റവും വലിയ യുഎസ് സംസ്ഥാനമാണ് അലാസ്ക, അമേരിക്കയിലെ 3 വലിയ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ടെക്സാസ്, മൊണ്ടാന ഇവ കൂടി ചേര്‍ന്നാലും അതിലും വലിയതാണ് അലാസ്ക. ഭൂമി എന്ന ഗ്രഹത്തിന്‍റെ അതിമനോഹരമായതും, ഗംഭീരമായ പര്‍വ്വതങ്ങളും തിളങ്ങുന്ന ഹിമാനികളും അവി ശ്വസനീയമായ പ്രകൃതി ദൃശ്യങ്ങളുമുള്ള ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഒരു കോണാണ് അലാസ്ക. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും വന്യജീവികള്‍ക്കും, ശക്തമായ വെള്ളച്ചാട്ടങ്ങള്‍, നിഗൂഢമായ മഞ്ഞുപാളികള്‍ പേരുകേട്ടതാണ്. കൊടുംപര്‍വ്വതങ്ങള്‍ മുതല്‍ അതിരുകളില്ലാത്ത ഹിമാനികള്‍ വരെ, തെളിഞ്ഞ ക്രിസ്റ്റല്‍ പോലത്തെ നദികള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വനങ്ങളും, അരുവികളുടെയും പക്ഷികളുടേയും സംഗീതം ആസ്വദിച്ച്, പ്രകൃതിയുടെ ഈ അത്ഭുതകരമായ കാഴ്ചകള്‍ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കവികളുടെയും സര്‍ഗ്ഗാത്മകതയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. അലാസ്കയില്‍, ഓരോ കോണില്‍ നിന്ന് നോക്കിയാലും, എല്ലാ സൂര്യാസ്ത മയവും സൂര്യോദയവും മനോഹരമാണ്.
അലാസ്കയുടെ തീരങ്ങളോട് യാത്ര പറയുവാനുള്ള സമയം സമാഗതമായി. ഇവിടെ ചില വഴിച്ച ചില ദിവസങ്ങള്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന കുറച്ചനുവഭങ്ങള്‍ ചിലപ്പോള്‍ ചില മനോഹര കാഴ്ചകള്‍ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയെടുക്കുന്നതിലും അതി മനോഹരമായ മനുഷ്യകണ്ണുകള്‍ ഒപ്പിയെടുത്തു ഹൃദയത്തിന്‍റെ ഫോള്‍ഡറില്‍ സൂക്ഷിച്ചു വെയ്ക്കും. 8 ദിവസം 8 സംവത്സരത്തെ അനുഭവമായി തോന്നി. കുറെയധികം അനുഭവങ്ങള്‍ സമ്മാനിച്ചൊരു യാത്ര, നല്ലയോര്‍മ്മകള്‍ നല്‍കിയൊരു യാത്ര ഇങ്ങനെയൊന്ന് സാധ്യമാക്കിത്തീര്‍ത്ത സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികളര്‍പ്പിക്കുന്നു. യാത്രയെ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ കഴിയുന്നതും രാജ്യങ്ങള്‍ പോകാനാഗ്രഹിച്ചതും വാര്‍ത്തകളുടെ ഉറവിടങ്ങള്‍ തേടിയെത്ര വേണമെങ്കിലും സഞ്ചരിക്കാനും ഞാനൊരുക്കമായിരുന്നു. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണു അത് നമ്മെ വിടാതെ പറ്റിക്കൂടി നില്‍ക്കും. പറിച്ചെറിഞ്ഞു കളയാന്‍ ശ്രമിച്ചാലും നമ്മെ വിട്ടു പോകില്ല. യാത്രകളോടു എനിക്കെന്നും പ്രണയമായിരുന്നു, ഓഗസ്റ്റ് 23-നു രാവിലെ 7 മണിക്ക് ഞങ്ങള്‍ സിയാറ്റിലില്‍ എത്തിച്ചേര്‍ന്നു, ഹാര്‍ബറില്‍ എത്തി അധികം താമസിയാതെ അതിഥികളെ ഇറങ്ങാന്‍ സ്വാഗതം ചെയ്യുന്നു. തലേ ദിവസം 8 മണിക്കകം ലഗേജ് റൂമിനു പുറത്തു വെച്ചതിനാല്‍ അവര്‍ തന്നെ ലഗേജ് എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതുകൊണ്ടു ചെറിയ ബാഗുമായി ഞങ്ങള്‍ പുറത്തു കടന്നു.
എട്ടാം ദിവസം ഏകദേശം 6:30-നു സിയാറ്റില്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ സിയാറ്റില്‍ പട്ടണം ചുറ്റിക്കറങ്ങി നേരെ പോയത് ബോയിങ് ഫാക്ടറി കാണാനാണ്. അത് ഞാന്‍ വിശദമായി താഴെപ്പറയാം. ആമസോണ്‍, മൈക്രോ സോഫ്റ്റ്, കോസ്റ്റക്കോ, ആപ്പിള്‍, അഡോബി, ടെലോയിറ്റ് ഡിജിറ്റല്‍, അലാസ്ക എയര്‍ലൈന്‍സ്, നോര്‍ഡ്സ്ട്രോം, വെയേര്‍ഹയൂ സേര്‍, പക്കാര്‍ എന്നിവയുടെല്ലാം പ്രധാന ആസ്ഥാനമാണ് സിയാറ്റില്‍. പസഫിക് നോര്‍ത്ത് വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന മരതക നഗരമായ സിയാറ്റില്‍, സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ ഒരിക്കലും പിന്നോട്ടു പോകാത്ത ഊര്‍ജ്ജസ്വലവും സാംസ്കാരിക വൈവിധ്യവുമുള്ള ഒരു മഹാനഗരമാണ്. അതിമനോഹരമായ പ്രകൃതിസൗന്ദര്യം, അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക വ്യവസായം, സമ്പന്നമായ സംഗീത ചരിത്രം എന്നിവയ്ക്ക് പേരു കേട്ട സിയാറ്റില്‍ വിനോദസഞ്ചാരികള്‍ക്കു പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു. ഉയരം കൂടിയ നിത്യഹരിത വനങ്ങള്‍ മുതല്‍ ഐക്കണിക്ക് സ്പേസ് നീഡില്‍ വരെ, ഈ തിരക്കേറിയ നഗരം ലോകമെമ്പാടുമുള്ള ചടുലവും വൈവിധ്യവുമായ നിരവധി ആകര്‍ഷണങ്ങളാല്‍ മറഞ്ഞിരിക്കുന്നു. സാഹസിക പര്യവേഷണങ്ങള്‍ ഇഷ്ട്ടപ്പെടുന്ന യുവാക്കള്‍ക്ക് പര്‍വതങ്ങള്‍ കയറാന്‍ കഴിയും, സിയാറ്റിലില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും എന്തെങ്കിലും ഉണ്ട്. സിയാറ്റിലിനെക്കുറിച്ചുള്ള കുറഞ്ഞപക്ഷം 36 കൗതുകകരമായ വസ്തുതകള്‍, അതിന്‍റെ ചരിത്രം, സംസ്കാരം, അതുല്യമായ വിചിത്രതകള്‍ എന്നിവയെ കൂടുതല്‍ ശ്രദ്ധേയമായ നഗരമാക്കി മാറ്റുന്നു. പൈക്ക് പ്ലേസ് മാര്‍ക്കറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴയ പൊതു മാര്‍ക്കറ്റുകളില്‍ ഒന്നാണ്. 1907-ല്‍ തുറന്ന ഈ തിരക്കേറിയ മാര്‍ക്കറ്റ് അതിന്‍റെ പുത്തന്‍ ഉല്‍പന്നങ്ങള്‍, സമുദ്രവിഭവങ്ങള്‍, കരകൗശലവസ്തുക്കള്‍, പാചക സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും, കടല്‍ ലവണങ്ങള്‍, ഫൈന്‍ എസ്റ്റേറ്റ് ടീ, ഹെര്‍ബല്‍ ടീ മിശ്രിതങ്ങള്‍, പാചകപുസ്തകങ്ങള്‍, സുഗന്ധവ്യഞ്ജന ഗ്രൈന്‍ഡറുകള്‍, എന്നിവയ്ക്ക് പേരുകേട്ടതാണ്. സിയാറ്റില്‍ വാട്ടര്‍ഫ്രണ്ടിലെ പൈക്ക് പ്ലേസ് മാര്‍ക്കറ്റിന് താഴെ സ്ഥിതി ചെയ്യുന്ന വേള്‍ഡ് സ്പൈസ് മര്‍ച്ചന്‍റ്സ് 1995 മുതല്‍ രുചി പര്യവേക്ഷണ കേന്ദ്രമാണ്. ആധുനിക കാലത്തെ ഒരു സുഗന്ധവ്യഞ്ജന ചന്തയാണിത്. 200-ലധികം സുഗന്ധവ്യഞ്ജനങ്ങള്‍ അലമാരയില്‍ അലങ്കരിച്ച വച്ചിരിക്കുന്നത് കാണാം.
ഡ്രൈവര്‍ ഞങ്ങളെ ബോയിങ് ഫാക്ടറിയുടെ ഗേറ്റില്‍ ഇറക്കിവിട്ടു. മഴ അല്പമായി ചാറുന്നുണ്ടായിരുന്നു. അടുത്ത ഷോ മൂന്ന് മണിക്കേ ഉണ്ടായിരുന്നുള്ളതിനാല്‍ വിശദമായ ബോയിങ് അസംബ്ലി ചെയ്യുന്നത് കാണാനായില്ല, ടൂര്‍ ഗൈഡ് മറ്റു കാര്യങ്ങളെല്ലാം വിശദ മായി പറഞ്ഞു തന്നു. സിയാറ്റിലിനടുത്തുള്ള വാഷിംഗ്ടണിലെ ബോയിങ്ങിന്‍റെ എവററ്റ് ഫാക്ടറിയുടെ ഉള്‍വശം. ബോയിങ്ങിന്‍റെ എവററ്റ് ഫെസിലിറ്റി, 98.3 ഏക്കര്‍ വ്യാപിച്ചു കിടക്കുന്നു, കൂടാതെ 472 ദശലക്ഷം ക്യുബിക് അടി ഇന്‍റീരിയര്‍ വോളിയവുമുണ്ട്. ഈ സൗകര്യം ഒരു ചെറിയ നഗരം പോലെ പ്രവര്‍ത്തിക്കുന്നു, എളുപ്പത്തില്‍ മനസിലാകുവാന്‍ ഡിസ്നിലാന്‍ഡ് മുഴുവനുമായി ഇതിനകത്ത് ഉള്‍ക്കൊള്ളിക്കാനാകും. സീലിംഗ് ഫാക്ടറി തറയില്‍ നിന്ന് 90 അടി ഉയരത്തിലാണ് - എട്ട് നിലകളുള്ള ഓഫീസ് കെട്ടിടത്തിന് അകത്ത് കയറാന്‍ തക്ക ഉയരം. ഇതിന് ഏകദേശം ഒരു ദശലക്ഷം ഓവര്‍ഹെഡ് ലൈറ്റുകള്‍ ഉണ്ട്. ഉള്ളില്‍, വിമാനങ്ങളുടെ അസംബ്ലിക്കായി പ്ലാന്‍റിന് 62.7 കിലോമീറ്റര്‍ സീലിംഗ് ട്രാക്കു കളില്‍ പ്രവര്‍ത്തിക്കുന്ന 26 ഓവര്‍ഹെഡ് ക്രെയിനുകള്‍ ഉപയോഗിക്കുന്നു. തറയുടെ അടിയില്‍, 3.7 കിലോമീറ്റര്‍ തുരങ്ക സംവിധാനമുണ്ട്, അതില്‍ വെള്ളം, മലിനജലം, ഇലക്ട്രിക്കല്‍ യൂട്ടിലിറ്റികള്‍ എന്നിവ അടങ്ങിയിരിക്കുന്നു, കൂടാതെ വിമാന നിര്‍മ്മാണത്തിന് തടസ്സമാകാതെ തൊഴിലാളികള്‍ക്ക് സൗകര്യത്തിന് ചുറ്റും സഞ്ചരിക്കാന്‍ അനുവദിക്കുന്നു, ദൂരങ്ങള്‍ വേഗത്തില്‍ മറികടക്കാന്‍ അവര്‍ 1,300 സൈക്കിളുകളും ട്രൈസൈക്കിളുകളും ഉപയോഗിക്കുന്നു. ബോയിംഗ് നല്‍കിയ ഒരു വസ്തുതാ ഷീറ്റ് അനുസരിച്ച്, എവററ്റ് പ്ലാന്‍റ് ഉള്ളില്‍, ഒരു ചെറിയ നഗരത്തിന് തുല്യമാണ്, പ്രതിദിനം 36,000 തൊഴിലാളികള്‍ സൈറ്റിലുണ്ട്. കൂടാതെ സ്വന്തം അഗ്നിശമന വിഭാഗം, ബാങ്കുകള്‍, ഡേകെയര്‍, പൂര്‍ണമായും സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക്, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതില്‍ യൂട്ടിലിറ്റിക്കും പേഴ്സണല്‍ മൂവ്മെന്‍റിനുമായി ഒരു സങ്കീര്‍ണ്ണമായ ടണല്‍ സിസ്റ്റം ഉള്‍പ്പെടുന്നു. എവററ്റ് ഫാക്ടറിയില്‍ ഇല്ലാത്ത ഒരു കാര്യം എയര്‍ കണ്ടീഷനിംഗ് ആണ്. ഉള്ളില്‍ ചൂട് കൂടാന്‍ തുടങ്ങിയാല്‍, തൊഴിലാളികള്‍ ഫാക്ടറിയുടെ വാതിലുകള്‍ തുറന്ന് ഫാനുകള്‍ ഉപയോഗിച്ച് അന്തരീക്ഷം തണുപ്പിക്കാന്‍ ഉള്ളിലേക്ക് വായു വലിച്ചെടുക്കും. നേരെമറിച്ച്, തണുപ്പ് കൂടുതലാണെങ്കില്‍, ഉള്ളിലെ വായു ചൂടാക്കാന്‍ അവര്‍ കൂടുതല്‍ ഓവര്‍ഹെഡ് ലൈറ്റുകള്‍ ഓണാക്കുന്നു. ഫാക്ടറിയുടെ ആറ് കൂറ്റന്‍ വാതിലുകളിലെ ചുമര്‍ചിത്രങ്ങള്‍ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗ്രാഫിക്സാണ്, 100,000 ചതുരശ്ര അടി (9,290 ചതുരശ്ര മീറ്റര്‍) വിസ്തൃതി യുണ്ട്. കൂടാതെ ബോയിംഗ് 767, 777, 777ത ന്‍റെ കോമ്പോസിറ്റ് വിംഗ് ഫാബ്രിക്കേഷന്‍ എന്നിവയ്ക്കായി വിപുലീകരണങ്ങള്‍ നടത്തുന്നു. 1960-കളുടെ മധ്യത്തില്‍, ബഹിരാകാശ ഭീമനായ ബോയിംഗ്, നിലവിലുള്ള ഏറ്റവും വലിയ വിമാനങ്ങളേക്കാള്‍ രണ്ടര മടങ്ങ് വലിപ്പമുള്ള ആദ്യത്തെ ജംബോ ജെറ്റായ ബോയിംഗ് 747 നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. മുമ്പെന്നത്തേക്കാളും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളെയും ചരക്കുകളെയും പറത്തുന്നത് സാധ്യമാക്കിക്കൊണ്ട് 747 വ്യോമഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. 1967-ല്‍ പൂര്‍ത്തീകരിച്ച് അരനൂറ്റാണ്ടിലേറെയായി, ബോയിങ്ങിന്‍റെ എവററ്റ് ഫാക്ടറി ഇപ്പോഴും വിമാനങ്ങള്‍ നിര്‍മ്മിക്കുകയും സന്ദര്‍ശകരെ വിസ്മയം ജനിപ്പിക്കുകയും ചെയ്യുന്നു.

അലാസ്ക്ക യാത്രയില്‍ പ്രകൃതിയെ ഒന്നുകൂടി അടുത്തറിയുവാന്‍ സഹായിച്ചു ഒപ്പം ദൈവസൃഷ്ട്ടിയുടെ മാഹാത്മ്യത്തെക്കുറിച്ചും. ചരിത്രത്തിന്‍റെ പുറംപോക്കുകളില്‍ അനാഥരായിപ്പോയ ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു പിടി ദൈവങ്ങളുടെ ശില്പങ്ങളൊക്കെ കാണുവാനിടയായി. ഓരോ യാത്രയും ചുറ്റുപാടുകളെ അറിയലും ദേശസംസ്കൃതിയെ മനസ്സിലാക്കലുമാണ്. ബസ്സിലും ട്രെയിനിലും കയറിയിറങ്ങിയ ദുര്‍ഗമമായ മലമ്പാതകള്‍, മനുഷ്യന്‍റെ ക്രൂരമായ വിളയാട്ടങ്ങള്‍ എശാത്ത മാമലകളുടെ നിഗൂഢ സൗന്ദ്യരം, അപാരവിസ്തൃതിയില്‍ പരന്നു കിടക്കുന്ന നീല സമുദ്രജലം. വെള്ളത്തില്‍ കാണുന്ന മേഘം കണ്ടിട്ട് ആകാശം താഴെ വീണു കിടക്കുന്നതു പോലെ തോന്നും. ദൈവത്തിന്‍റെ സ്നേഹമന്ത്രണങ്ങളും സ്നേഹത്തിന്‍റെ ആലക്തിക ജ്യാലകളും ഈ പ്രപഞ്ചത്തിലുണ്ട്. അതിന്‍റെ മാറ്റൊലി കാലത്തിന്‍റെ മണല്‍ത്തിട്ടകളില്‍ തട്ടി സഞ്ചാരികളുടെ പാതകളില്‍ മനം കുളിര്‍പ്പിക്കും. നാം നിഷപക്ഷമായി പ്രകൃതിയെ ശ്രദ്ധിച്ചാല്‍ അത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളോടു ഇടതടവില്ലാതെ സംസാരിക്കും. പ്രകൃതിയുടെ സൗന്ദര്യവും അപാരതയും ആരേയാണു മത്തു പിടിപ്പിക്കാത്തതു. കടലിന്‍റെ അപാരത ഒരുവനെ ധ്യാനനിരതനാക്കും, ശിശിരകാല രാത്രികളിലെ മഴയുടെ താളം. സാന്ദ്ര നിശബ്ദമായ ആകാശനീലിമ. ഏകാന്തതയുടെ അപാരതയും, പ്രശാന്തതയുടെ ആര്‍ദ്രസാന്നിദ്ധ്യം, പ്രക്ഷുബ്ധതയുടെ ഘനശ്യാമതാളം, വിഷാദാന്മകതയുടെ ശില്‍പ്പസൗന്ദര്യം ലയിച്ചു ചേരുന്ന പ്രക്രുതി... ഈ പ്രപഞ്ചത്തിലെ സൗന്ദര്യം കണ്ടിട്ടു ആരുടെ വായാണു ആശ്ചര്യ സൂചകമായി അറിയാതെ പിളര്‍ന്നു പോകാത്തത്. കടല്‍ ഒരു വലിയ പ്രതിഭാസമാണ്, ചലിക്കുന്ന അത്യത്ഭുതത്തിന്‍റെ അതിരുകളും കടന്നു നില്‍ക്കുന്ന ഒരു പ്രതിഭാസം. കടലിന്‍റെ കാര്യങ്ങള്‍ ആര്‍ക്കാണു മുന്‍ കൂട്ടി പ്രവചിക്കാനാവുക, ചിലപ്പോള്‍ ശാന്തം, മറ്റു ചിലപ്പോള്‍ പ്രചണ്ഡമായ അന്തരീക്ഷം. ചില നേരത്തു തിരമാലക്കൈകള്‍ തീരത്തെ തഴുകി വെണ്‍ നുരകളുടെ പാദസരമണിയിച്ചു ശാന്തമായി പിന്‍വാങ്ങും. ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കുമതീതം കാണികള്‍ക്കു അനന്ത വിസ്മയം, കവികള്‍ക്കു എന്നും പ്രചോദനം. തണുപ്പകറ്റാന്‍ കൂട്ടിയ തീയ്യില്‍ തടിക്കഷണങ്ങള്‍ വെന്തെരിയുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ട് സംഗീതം രചിക്കുന്നവരാണു കവികള്‍.

രൗദ്രഭാവമുള്ള സമുദ്രം ദൈവത്തിന്‍റെ ഒരു വാക്കിനു മുമ്പില്‍ നിശബ്ദമാകുന്നത് സൃഷ്ടിതാവിന്‍റെ ആജ്ഞയ്ക്കു വിധേയമാകുന്നു എന്നെയുള്ളു. പ്രക്രുതി സൗന്ദര്യത്തിന്‍റെ തുടി കൊട്ടുന്ന മാസ്മര വലയങ്ങള്‍ മനസ്സിനെ ഭ്രമിപ്പിക്കുന്നതാണ്. പ്രകൃതി നൃത്തമായി, ശ്രുതിയായി, താളമായി, സ്വരമായി, ഭാവമായി സംഗീതമായി നമുക്കു ചുറ്റിലുമുണ്ട്. കൗതുക മുണര്‍ത്തുന്ന പ്രകൃതിയിലെ അനേക കാഴ്ചകള്‍, ഐസ് മൂടിക്കിടക്കുന്ന അല്സക്കായിലെ അടുക്കിയടുക്കി വെച്ചിരിക്കുന്നതുപോലെ തോന്നുന്ന അത്യുംഗ കൊടുമുടികളെ കണ്ട് ഞാന്‍ ആശ്ചര്യചകിതനായി എന്നത് ശരിയാണെങ്കിലും എന്‍റെ മനസ്സില്‍ കടന്നുവന്ന ചിന്ത പ്രകൃതിയിലെ ശക്തികളായ കൊടുങ്കാറ്റു, സുനാമി എന്നിവയ്ക്കാളെല്ലാം എത്ര ഗരിമയുള്ളവനും സൂര്യനെക്കാള്‍ പ്രഭയുള്ളവനും, മിന്നലിനെക്കാള്‍ വേഗതയുള്ളവനും ഇടിനാദത്തെക്കാള്‍ ശബ്ദമുള്ളവനും, അഗ്നിപര്‍വ്വതത്തെക്കാള്‍ താപമുള്ളവനും, അല്സക്കായിലെ ഹിമക്കരടിയേക്കാള്‍ ശക്തനും (ശരീരത്തിന്‍റെ ബോഡി വെയിറ്റിനേ ക്കാള്‍ 7 ഇരട്ടി പൊക്കുവാന്‍ ശക്തിയുള്ളത്) അഖിലാണ്ഡത്തെ ഉള്ളംകൈയില്‍ വഹിക്കുന്നവനും, സിംഹത്തെക്കാള്‍ ശൗര്യമുള്ളവനും, അപ്പോള്‍ത്തന്നെ കുഞ്ഞാടിനെക്കാള്‍ ശാന്തനുമാണു എന്‍റെ ദൈവമെന്ന് പറഞ്ഞ് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നതിനിടയായി. തിരിച്ചു ഫോര്‍ട്ട് ലോഡര്‍ഡേയിലിലേക്കു വിമാനം കയറുമ്പോള്‍, അലാസ്ക്ക വിട്ടു പോകുന്നതിനുള്ള നഷ്ടബോധം മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. കണ്ട കാഴ്ചകളുടെ ദ്രുശ്യചാരുതകളെ അയവിറക്കിക്കൊണ്ട് അടുത്ത 6 മണിക്കൂര്‍ സമയം വിമാനത്തില്‍ ചിലവഴിച്ചു. ഒരു നല്ല യാത്ര പ്രദാനം ചെയ്ത ദൈവത്തിനു ഒരിയ്ക്കല്‍ കൂടി നന്ദിയര്‍പ്പിച്ചുകൊണ്ടു തൂലിക താഴെ വെയ്ക്കുന്നു.( അവസാനിച്ചു)

