സുവിശേഷ വിളംബര റാലിയോടെ ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷന് തുടക്കമായി 

സുവിശേഷ വിളംബര റാലിയോടെ ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷന് തുടക്കമായി 

അനീതി നിറഞ്ഞ ലോകത്ത് നീതി ദൈവത്തിൽ നിന്ന് മാത്രം: പാസ്റ്റർ എ.ഒ. തോമസ്കുട്ടി 

സുവിശേഷ വിളംബര റാലിയോടെ ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷന് തുടക്കമായി 

കൊട്ടാരക്കര: അനീതി നിറഞ്ഞ ലോകത്ത് നീതിമാനായ ദൈവത്തിൽ നിന്ന് മാത്രമേ നീതി ലഭിക്കുകയുള്ളു എന്ന് പാസ്റ്റർ എ.ഒ. തോമസ് പ്രസതാവിച്ചു. നീതിയ്ക്കു വേണ്ടി വിശന്നിരിക്കുന്നവർ ഭാഗ്യവാൻ എന്നാണ് മത്തായി 5:3 ൽ പറയുന്നത്. ഈ ലോകത്തിൽ നിന്നും ആർക്കും യഥാർത്ഥ നീതി ലഭിക്കുകയില്ല. ക്രിസ്തുവിലൂടെ നീതി ലഭിച്ചവരായ നാം അനീതിയ്‌ക്കെതിരെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെന്റർ ശുശ്രൂഷകനായ പാസ്റ്റർ എ.ഒ. തോമസ്കുട്ടി. വൈസ് പ്രസിഡണ്ട് ഷിബു ജോർജ് അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി മാത്യു സാം സ്വാഗതം പറഞ്ഞു. പാസ്റ്റർ എബി പീറ്റർ മുഖ്യസന്ദേശം നൽകി.

പാസ്റ്റർ എബി പീറ്റർ

സമ്മേളനത്തിന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെക്രെട്ടറി പാസ്റ്റർ തോമസ് മാത്യു, ട്രഷറർ ഡി. അലക്സാണ്ടർ, കെ.പി. തോമസ്,  പാസ്റ്റർ ഡാനിയേൽ ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി. ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം റാലിയിൽ എന്നിവർ പങ്കെടുത്തു. 

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ എബി പീറ്റർ, തോമസ് ഫിലിപ്പ്, പി.സി ചെറിയാൻ, കെ.ജെ തോമസ്, ഡാനിയൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. കൺവെൻഷനോടനുബന്ധിച്ച് പുത്രികാ സംഘടനകളുടെ വാർഷികം, സംയുക്താരാധന എന്നിവ നടക്കും

സമ്മേളന സ്ഥലത്തു ഗുഡ്‌ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നതാണ്. വരിസംഖ്യ പുതുക്കുന്നതുൾപ്പെടെ എല്ലാവിധ സേവനങ്ങളും സ്റ്റാളിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: കെ.പി. തോമസ്, കൊട്ടാരക്കര -  +91 99479 00650

Advertisement