ഐപിസി ഡൽഹി സ്റ്റേറ്റ് : പുതിയ കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി
വാർത്ത: പ്രകാശ് മാത്യു ഡൽഹി
ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റിൻ്റെ 2024-2028 കാലയളവിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് നിർവഹിച്ചു. മുൻ സ്റ്റേറ്റ് സെകട്ടറി പാസ്റ്റർ സാം തോമസ് പ്രസംഗിച്ചു.
പുത്രിയ സംഘടനകളുടെ ഭാരവാഹികളായ തോമസ് വർഗീസ് (സെക്രട്ടറി, സണ്ടേസ്ക്കൂൾ), ബ്ലെസൻ ടോം മാത്യു (സെക്രട്ടറി, പിവൈപിഎ), ലീലാമ്മ ജോൺ ( സെക്രട്ടറി, സോദരി സമാജം), പാസ്റ്റർ സി.ജി. വർഗീസ് (ചെയർമാൻ, മിഷൻ ബോർഡ്), പാസ്റ്റർ കെ. സുരേഷ് (ചെയർമാൻ, ഇവാഞ്ചലിസം ബോർഡ്) എന്നിവരും വിവിധ ബോർഡ് ഭാരവാഹികളായ പാസ്റ്റർ വർക്കി പി. വർഗീസ്, വി.എം. പോളി, പാസ്റ്റർ സി.ജോൺ, പാസ്റ്റർ ജയിംസ് മാത്യു എന്നിവരും പദ്ധതി വിവരണങ്ങൾ അവതരിപ്പിച്ചു.
വിവിധ ഡിസ്ട്രിറ്റിൻ്റ ചുമതല വഹിക്കുന്ന പാസ്റ്റര്‍മാരായ ടി.കെ സാം, സോളമൻ ജോർജ്, കെ. ശമുവേൽക്കുട്ടി, മിഷൻ ഏരിയ കോഡിനേറ്റർ പാസ്റ്റർ ജോസഫ് ജോയ് , ജനറൽ കൗൺസിൽ മെമ്പർ ഇ എം ഷാജി, സ്റ്റേറ്റ് ട്രഷറർ എം. ജോൺസൺ, ജോയിൻ സെക്രട്ടറി ഷിബു കെ. ജോർജ്, അഡ്വക്കേറ്റ് സുകു തോമസ് എന്നിവർ ആശംസകൾ പറഞ്ഞു.