ഐപിസി മേലുകാവ് സെന്റർ കൺവെൻഷൻ മെയ് 16 മുതൽ

ഐപിസി മേലുകാവ് സെന്റർ കൺവെൻഷൻ മെയ് 16 മുതൽ

കൺവെൻഷൻ തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം 

മേലുകാവ്: ഐപിസി മേലുകാവ് സെന്റർ കൺവെൻഷൻ മെയ് 16 മുതൽ 18 വരെ കാഞ്ഞിരംകവല ഐപിസി മോറിയ ചർച്ചിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.എം. സാംകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗവും ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്തരാധനയും ഉണ്ടായിരിക്കും. ഐനോസ് ക്രിസ്ത്യൻ മ്യൂസിക് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ മോൻസി തോമസ്, പി.ജെ. ജോസഫ്. കെ.വി. വർഗീസ്, ടി.എം. മാത്യു എന്നിവർ നേതൃത്വം നൽകും. 

Advertisement