ഉഗ്രവാദവും ഒരു മനസ്സോടെയുള്ള തീരുമാനവും

ഉഗ്രവാദവും ഒരു മനസ്സോടെയുള്ള തീരുമാനവും

ഉഗ്രവാദവും ഒരു മനസ്സോടെയുള്ള തീരുമാനവും

പാസ്റ്റർ ഫിജി ഫിലിപ്പ്

ഹൂദ്യയിൽ നിന്ന് ചിലർ വന്ന് നിങ്ങൾ മോശ കൽപ്പിച്ച ആചാരമനുസരിച്ച് പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴിയുകയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു. പൗലോസിനും ബർണബാസിനും അവരോട് അല്പം അല്ലാത്ത വാദവും തർക്കവും ഉണ്ടായി 

ഈ വിഷയം യെരുശലേം കൗൺസിൽ എത്തിയപ്പോൾ അപ്പോസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി വളരെ തർക്കമുണ്ടായി എന്ന് നാം കാണുന്നു. (പ്രവർത്തി 15:6,7)

ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വിശുദ്ധന്മാരുടെ മധ്യത്തിലും ഉണ്ടാകുന്നത് സാധാരണവും സ്വാഭാവികവും ആയ കാര്യമാണ്.

മർക്കോസിനെയും കൂട്ടിയുള്ള തുടർ യാത്രയെ സംബന്ധിച്ച് പൗലോസും ബർണബാസും തമ്മിൽ ഉഗ്രവാദം ഉണ്ടായി എന്ന് കാണുന്നു.(15:37,38)

എന്നാൽ പിന്നെ ഇതിൽ മർക്കോസ് പൗലോസിന്റെ കൂട്ടു വേലക്കാരനായും (ഫിലേമോൻ 23) മർക്കോസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനെന്നും ( 1 തിമോ 4:11)

പൗലോസ് തന്നെ സാക്ഷിക്കുന്നത് കാണാൻ കഴിയും. 

ഉഗ്രവാദം ഉണ്ടായി എങ്കിലും മർക്കോസ് ഒടുങ്ങി പോകാതെ ബർണബാസ് കൈ കൊടുക്കുകയും പിന്നത്തേതിൽ പൗലോസ് ശുശ്രൂഷയ്ക്ക് മർക്കോസിനെ ഉപയോഗിക്കുകയും ചെയ്യുന്നു. 

ജെറുസലേം സഭയിൽ തർക്ക സംഗതിയായ വിഷയത്തിലും പ്രശ്നപരിഹാരത്തിനായുള്ള തീരുമാനം ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു എന്ന് വാക്യം 26 ൽകാണുന്നു പരിശുദ്ധ ആത്മപൂർണരായ വിശുദ്ധന്മാരുടെ

തർക്കങ്ങളോടെ ആരംഭിച്ച പ്രശ്നം ഒരു മനസ്സോടെയുള്ള തീരുമാനത്തിൽ പര്യവസാനിക്കുന്നു.

എന്നാൽ ഇന്ന് ഒരു മനസ്സോടെ ആരംഭിക്കുന്ന പല വിഷയങ്ങളും തർക്ക സംഗതികളായി അവസാനിക്കുന്നതായിട്ടാണ് കാണുന്നത്.

ആകയാൽ നിൻറെ വഴിപാട് യാഗ പീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിന്റെ നേരെ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓർമ്മ വന്നാൽ നിൻറെ വഴിപാട് അവിടെ യാഗപടത്തിന്റെ മുമ്പിൽവെചേച്ച്, ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നു കൊൾക; പിന്നെ വന്ന് നിൻറെ വഴിപാട് കഴിക്ക.

വലിയ കൺവെൻഷനുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളും ഒരുക്ക പ്രാർത്ഥനകളും ഒക്കെ കാണുമ്പോൾ അതിനു മുൻപ് ഒരു നിരപ്പിന്റെ ശുശ്രൂഷ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.