ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനു. 29 മുതൽ

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനു. 29 മുതൽ

പുന്നവേലി: ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനുവരി 29,30, 31, ഫെബ്രുവരി 1 (വ്യാഴം മുതൽ ഞായർ വരെ) നൂറോമ്മാവ് ഐപിസി ശാലേം ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗ്ഗീസ്  ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ( IPC കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു ചെറിയാൻ പിറവം, ഫെയ്ത്ത് ബ്ലസൻ പളളിപ്പാട്, എബി അയിരൂർ, ജോർജ് തോമസ് കണ്ണംപ്ലാക്കൽ, ഗീതമ്മ സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും. ഡേവിഡ് ഹാർപ്പ് മ്യൂസിക് മിനിസ്ട്രീസ്, വെണ്ണിക്കുളം ഗാനശുശ്രൂഷ നിർവ്വഹിക്കും.

സോദരി സമാജം, സൺഡേ സ്കൂൾ & പിവൈപിഎ. വാർഷികം , ശുശ്രൂഷക കുടുംബ സംഗമം, സംയുക്ത ആരാധന എന്നിവയും നടക്കും. പാസ്റ്റർമാരായ ജിജു പുന്നവേലി, ജിൻസൺ മാത്യു , ബോബി ചെറിയാൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Advertisement