ഐപിസി കാരിക്കോട് സഭയിൽ 21 ദിന ഉപവാസ പ്രാർഥന

പിറവം: ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള ശാലോം കാരിക്കോട് സഭയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂലൈ 21 മുതൽ ആഗസ്റ്റ് 10 വരെ 10. 30 മുതൽ 1 വരെയും വൈകിട്ട് 7 മുതൽ 9 വരെയും സഭാഹാളിൽ നടക്കും. കൃപാവര പ്രാപ്തരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ ലിജിൻ അറയ്ക്കൽ ഇവിടെ പ്രവർത്തിക്കുന്നു.