ഐപിസി നെയ്യാറ്റിക്കര ഏബൻഏസർ ചെറിയകൊണ്ണി പിവൈപിഎ വാർഷികം നവം. 15ന്
തിരുവനന്തപുരം: നെയ്യാറ്റിക്കര സെൻ്റർ ചെറിയകൊണ്ണി ഏബൻഏസർ ചർച്ച് പിവൈപിഎ വാർഷികവും സമ്മാനദാനവും 2026 നവംബർ 15 ന് വൈകിട്ട് 6 മുതൽ 9 വരെ നടക്കും പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നെയ്യാറ്റിൻകര സെൻ്റർ പാസ്റ്റർ കെ. ജോസഫ് ഉൽഘാടനം ചെയ്യും, സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിജയകുമാർ മുഖ്യ സന്ദേശം നൽകും. സൺഡേ സ്കൂൾ സെൻ്റർ എക്സിക്യൂട്ടീവ് പാസ്റ്റർ ഈശോ വർഗീസ് ആശംസ അറിയിക്കും.
പിവൈപിഎ കമ്മിറ്റി അംഗങ്ങളായ പ്രസിഡൻ്റ് ബ്രദർ റൂബിൻ എൻ റോബിൻ, സെക്രട്ടറി ഇവ: സ്റ്റാൻലി ജോർജ് , ജോയൻ്റ് സെക്രട്ടറി ബ്രദർ ആദിത്ത്, ട്രഷറാർ സിസ്റ്റർ ശകുന്തള എന്നിവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷിബു ജോൺ (ഗുഡ്ന്യൂസ് ലേഖകൻ)




